സംസ്ഥാന സാംസ്കാരിക അക്കാദമികൾ പുനഃസംഘടിപ്പിച്ചു; ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ
സംസ്ഥാനത്തെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും അക്കാദമികളുടെയും തലപ്പത്ത് പുതിയ ഭാരവാഹികളെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി.
കേരള സാഹിത്യ അക്കാദമി ചെയർമാനായി പ്രമുഖ എഴുത്തുകാരൻ കൽപ്പറ്റ നാരായണനെയും സംഗീത നാടക അക്കാദമി ചെയർമാനായി പ്രശസ്ത ഗായകൻ ജി. വേണുഗോപാലിനെയും തിരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (KSFDC) ചെയർമാനായി നടൻ പ്രേം കുമാറും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തും ചുമതലയേൽക്കും.
കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രൊഫസർ പ്രകാശ് മൂർത്തിയെയും ഫോക്ലോർ അക്കാദമി ചെയർമാനായി സുരേഷ് ബാബു എളയാവൂരിനെയും നിയമിച്ചു.
അതേസമയം, കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ സർക്കാർ പുനഃസംഘടിപ്പിച്ചു. ചലച്ചിത്ര താരം രവീന്ദ്രനാണ് അക്കാദമിയുടെ പുതിയ ചെയർമാൻ. നടി പ്രിയങ്ക നായർ വൈസ് ചെയർപേഴ്സണാകും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ്കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി. ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണ് പുനഃസംഘടിപ്പിച്ച ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലിലെ മറ്റ് അംഗങ്ങൾ.
Photo Courtesy: Google/ images are subject to copyright

