പോലീസിനും കിട്ടി ‘ഫൈൻ’; 15,000 രൂപ പിഴയിട്ട് തിരുവനന്തപുരം നഗരസഭ
പാതയോരങ്ങളിൽ അനധികൃതമായി പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന് കേരള പോലീസിന് പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ. 15,000 രൂപയാണ് നഗരസഭ പോലീസിന് പിഴയിട്ടത്.
കേരള പോലീസ് ഗെയിംസ് ആൻഡ് അത്ലറ്റിക്‌സ് മീറ്റിന്റെ പ്രചാരണാർത്ഥം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെയാണ് നടപടി. ഹൈക്കോടതിയുടെ കർശന ഉത്തരവുകളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശങ്ങളും ലംഘിച്ചാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആക്ഷൻ.
പി.എം.ജി, വഴുതക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിച്ച പ്രചാരണ ബോർഡുകളും ബാനറുകളുമാണ് കോർപ്പറേഷൻ സ്‌ക്വാഡ് കണ്ടെത്തി നീക്കം ചെയ്തത്. ജനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്ന പോലീസിന് നഗരസഭയുടെ ഭാഗത്തുനിന്ന് കിട്ടിയ ഈ നടപടി സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright

