ഏഷ്യൻ പാരാ ഗെയിംസ്: ലോങ് ജംപിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യയുടെ നിഷാദ് കുമാർ

ഏഷ്യൻ പാരാ ഗെയിംസ്: ലോങ് ജംപിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യയുടെ നിഷാദ് കുമാർ

നഗോയ സിറ്റി മിസുവോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ തളരാത്ത മനക്കരുത്തുമായി ഇന്ത്യയ്ക്ക് ഗെയിംസിലെ രണ്ടാം സ്വർണ മെഡൽ സമ്മാനിച്ച് നിഷാദ് കുമാർ. അത്‌ലറ്റിക്സ് വിഭാഗത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് തവണ പാരാലിമ്പിക് വെള്ളി മെഡൽ ജേതാവായ നിഷാദ്, എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സ്വർണ്ണ നേട്ടം സ്വന്തമാക്കിയത്.

ആദ്യ ശ്രമത്തിൽ 6.95 മീറ്ററോടെ മുന്നേറ്റം കുറിച്ച അദ്ദേഹം, രണ്ടാം ശ്രമത്തിൽ തന്നെ 7.09 മീറ്റർ ദൂരം കണ്ടത്തി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. തുടർന്ന് നിർണായകമായ മൂന്നാം ശ്രമത്തിൽ 7.11 മീറ്റർ ചാടി ഒന്നാം സ്ഥാനം ഉറപ്പിച്ചു. അഞ്ചാം ശ്രമത്തിലും 7.11 മീറ്റർ നേട്ടം നിലനിർത്തിയ താരം, അവസാന ശ്രമത്തിൽ 7.07 മീറ്റർ കുറിച്ചാണ് തന്റെ മിന്നുന്ന പോരാട്ടം പൂർത്തിയാക്കിയത്.

മത്സരത്തിൽ ഉസ്ബെക്കിസ്ഥാന്റെ ഒമാദ്ബെക് ഖാസനോവ് സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ (6.99 മീറ്റർ) വെള്ളി മെഡലും, ശ്രീലങ്കയുടെ മുഹമ്മദ് സഫ്രാൻ (6.55 മീറ്റർ) വെങ്കല മെഡലും സ്വന്തമാക്കി. പ്രധാനമായും ഹൈജംപ് ഇനങ്ങളിലെ അന്താരാഷ്ട്ര നേട്ടങ്ങളിലൂടെയാണ് അറിയപ്പെടുന്നതെങ്കിലും, കഴിഞ്ഞ വർഷം മാത്രമാണ് നിഷാദ് ലോങ് ജംപിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പരീക്ഷണം നടത്താനും തുടങ്ങിയത് എന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

1999 ഒക്ടോബർ 3-ന് ഹിമാചൽ പ്രദേശിലെ ഉനയിലാണ് നിഷാദ് കുമാറിന്റെ ജനനം. ആറാം വയസ്സിൽ വീട്ടിൽ പുല്ലുചെത്തുന്ന മെഷീനിൽ ഉണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് വലതുകൈ നഷ്ടപ്പെടുന്നത്. എന്നാൽ വിധിക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറാകാതിരുന്ന നിഷാദിന് പ്രചോദനമായത് അമ്മയായിരുന്നു. സംസ്ഥാന തല വോളിബോൾ താരവും ഡിസ്കസ് ത്രോ താരവുമായ അമ്മയിൽ നിന്ന് ഉൾക്കൊണ്ട ആത്മവിശ്വാസത്തിൽ കായികരംഗത്ത് തുടർന്ന അദ്ദേഹം പിന്നീട് ഹൈജംപിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടി. 2017-ലെ ഏഷ്യൻ യൂത്ത് പാരാ ഗെയിംസിലായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം; ആ ആദ്യ ടൂർണമെന്റിൽ തന്നെ സ്വർണം നേടിയാണ് നിഷാദ് തന്റെ വരവറിയിച്ചത്.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.