മാസപ്പടിക്കേസിൽ സർക്കാരിന് തിരിച്ചടി: എഫ്.ഐ.ആർ ഇല്ലാതെ അന്വേഷണം നിയമവിരുദ്ധം; പ്രത്യേക സംഘത്തെ ഹൈക്കോടതി റദ്ദാക്കി

മാസപ്പടിക്കേസിൽ സർക്കാരിന് തിരിച്ചടി: എഫ്.ഐ.ആർ ഇല്ലാതെ അന്വേഷണം നിയമവിരുദ്ധം; പ്രത്യേക സംഘത്തെ ഹൈക്കോടതി റദ്ദാക്കി

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി ഇടപാടിൽ സർക്കാരിനും സിപിഐഎമ്മിനും വൻ തിരിച്ചടി നൽകി ഹൈക്കോടതിയുടെ നിർണായക വിധി. കേസിലെ പ്രാഥമിക അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. അഴിമതി തടയൽ നിയമപ്രകാരം വിജിലൻസ് ഡയറക്ടർ കേസിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

ഇഡി കൈമാറിയ റിപ്പോർട്ടിന്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും രേഖകൾ മുഴുവൻ വിജിലൻസിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. കേസെടുക്കാതെ പ്രാഥമിക അന്വേഷണത്തിനായി 30 ദിവസത്തെ സമയപരിധി ലഭിക്കുന്ന എസ്ഐടി രൂപീകരണം വഴി വൈകിപ്പിക്കൽ തന്ത്രമാണ് സർക്കാർ മുന്നിൽ കണ്ടതെന്ന വിമർശനങ്ങൾക്കിടെയാണ് കോടതി നടപടി.

കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതോടെ വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് സർക്കാരിന്മേൽ ഉയർന്നരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ദേശീയ തലത്തിൽ എതിർക്കുന്ന സിപിഐഎം, കേരളത്തിൽ ഇഡി കൈമാറിയ റിപ്പോർട്ടിൽ വിജിലൻസ് കേസ് വൈകിപ്പിക്കാൻ ശ്രമിച്ചത് ഇരട്ടത്താപ്പാണെന്ന രാഷ്ട്രീയ വിമർശനം ശക്തമായിട്ടുണ്ട്. ഇതിനുപുറമെ, മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചാൽ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ പേരുകളും പുറത്തുവരുമോ എന്ന ആശങ്കയും ഇരു മുന്നണികളെയും അലട്ടുന്നുണ്ട്.

അതേസമയം, വിശദമായ നിയമ പരിശോധനയ്ക്കു ശേഷം മാത്രം അപ്പീൽ നൽകുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് സർക്കാരിന്റെ തത്വത്തിലുള്ള തീരുമാനം. കോടതി ഉത്തരവിൽ സർക്കാർ അപ്പീൽ നൽകാൻ തയ്യാറാകുന്നത് ഭയം കൊണ്ടാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.