പഠനയാത്രകൾ ഇനി കെഎസ്ആർടിസിയിൽ; വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ ‘വിജ്ഞാന ദർശിനി’ യാത്രാ പാക്കേജ്
സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകർന്നു നൽകുന്നതിനായി കെഎസ്ആർടിസി ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതി, ശാസ്ത്രം, ചരിത്രം എന്നിവയെ അടുത്തറിയാനും പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പ്രായോഗിക അനുഭവം നൽകാനും ഇതിലൂടെ സാധിക്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഒരു ബസിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. മറ്റ് ജില്ലകളിലും പദ്ധതി ഉടൻ നടപ്പാക്കും. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായ ശാലകളിലേക്കുള്ള പഠനയാത്രകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇതിൽ ഒരുക്കുന്നുണ്ട്.
ബുക്കിങ്ങിനും വിവരങ്ങൾക്കും: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്:
-
തിരുവനന്തപുരം നോർത്ത്: 9188619378
-
തിരുവനന്തപുരം സൗത്ത്: 9188938522
-
കൊല്ലം: 9188938523
-
പത്തനംതിട്ട: 9188938524
-
ആലപ്പുഴ: 9188938525
-
കോട്ടയം: 9188938526
-
ഇടുക്കി: 9188938527
-
എറണാകുളം: 9188938528
-
തൃശൂർ: 9188938529
-
പാലക്കാട്: 9188938530
-
മലപ്പുറം: 9188938531
-
കോഴിക്കോട്: 9188938532
-
വയനാട്: 9188938533
-
കണ്ണൂർ, കാസർകോട്: 9188938534
Photo Courtesy: Google/ images are subject to copyright

