സി.ജെ.പി. പ്രതിഷേധത്തിലെ ഗതാഗത നിയന്ത്രണം; ഡൽഹിയിൽ മെട്രോ സർവീസ് പൂർണമായി തടയരുതെന്ന് സുപ്രീം കോടതി

സി.ജെ.പി. പ്രതിഷേധത്തിലെ ഗതാഗത നിയന്ത്രണം; ഡൽഹിയിൽ മെട്രോ സർവീസ് പൂർണമായി തടയരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരേ സി.ജെ.പി. (CJP) ശനിയാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കർശന ഗതാഗത നിയന്ത്രണങ്ങളിൽ ഇടപെട്ട് സുപ്രീം കോടതി. തലസ്ഥാനത്ത് മെട്രോ ട്രെയിൻ ഗതാഗതവും മറ്റ് തീവണ്ടി സർവീസുകളും പൂർണമായി തടയരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അധികൃതർക്ക് നിർദേശം നൽകി.   

സാധാരണക്കാരായ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും യാത്ര തടസ്സപ്പെടുത്തുന്ന രീതിയിലുള്ള അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം. “ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്” എന്ന് നിരീക്ഷിച്ച കോടതി, സുരക്ഷാ മുൻകരുതലുകൾ അനിവാര്യമാണെങ്കിലും നിയന്ത്രണങ്ങൾ ‘അനുപാതികതയുടെ തത്വം’ (Principle of Proportionality) പാലിച്ചും ഘടനാപരമായ രീതിയിലുമായിരിക്കണം നടപ്പാക്കേണ്ടതെന്ന് വ്യക്തമാക്കി.

പൂർണമായ നിരോധനത്തിന് പകരം കൃത്യമായ ക്രമീകരണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാമെന്ന് സൊളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയിൽ സമ്മതിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും റൂട്ട് മാറ്റങ്ങളും പുതിയ മാർഗനിർദേശങ്ങളും കൃത്യമായി മനസ്സിലാക്കാനും പുതുക്കിയ ഗതാഗത വിവരങ്ങൾ പത്രങ്ങൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, മാധ്യമങ്ങൾ എന്നിവ വഴി പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.