കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സ്റ്റൈപ്പൻഡോടെ പരിശീലനം: ‘എ.ഇ.ഡി.പി’ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സ്റ്റൈപ്പൻഡോടെ പരിശീലനം: ‘എ.ഇ.ഡി.പി’ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി ‘അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം’ (AEDP) സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT) സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നിലവിലെ അക്കാദമിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതിയിലൂടെ ആർട്സ്, സയൻസ്, കോമേഴ്സ് ബിരുദ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ 6 മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനത്തിനുള്ള (On-the-Job Training) സുവർണ്ണാവസരമാണ് കൈവരുന്നത്.

പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ സ്റ്റൈപ്പൻഡും ഉറപ്പാക്കിയിട്ടുണ്ട്. ബിരുദ വിദ്യാർത്ഥികൾക്ക് ആകെ ₹10,900 രൂപയും, ഡിപ്ലോമ വിദ്യാർത്ഥികൾക്ക് ആകെ ₹9,600 രൂപയുമാണ് പ്രതിമാസ സ്റ്റൈപ്പൻഡായി നിശ്ചയിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് പഠിച്ചിറങ്ങുമ്പോൾ തന്നെ ആവശ്യമായ തൊഴിൽ പരിചയം ലഭ്യമാക്കാൻ ഈ പദ്ധതി ഏറെ സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.