പ്രതിരോധ സഹകരണം ശക്തമാക്കാൻ തുർക്കി, ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ രാജ്യങ്ങൾ; ദോഹയിൽ ‘ബദർ’ കരാറിൽ ഒപ്പുവെച്ചു
പ്രതിരോധ സഹകരണം കൂടുതൽ വധിക്കുംവിധം ശക്തമാക്കുന്നതിനും പരസ്പര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുമായി തുർക്കി, ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ചരിത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് ബുധനാഴ്ച നാല് രാജ്യങ്ങളും ‘ബദർ’ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി തുർക്കി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
നാല് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ആഴത്തിലാക്കാനും പങ്കാളിത്തം കൂടുതൽ വികസിപ്പിക്കാനുമുള്ള സംയുക്ത ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഈ പുതിയ കരാറെന്ന് പ്രസ്താവനയിൽ പറയുന്നു. വൻ സാമ്പത്തിക പ്രാധാന്യമുള്ള ഈ നീക്കം സൈനിക ഉൽപ്പാദനത്തിലെ സഹകരണം പ്രോത്സാഹിപ്പിക്കാനും, സാങ്കേതിക സൈനിക പരിശീലനം, ഗവേഷണം, വികസനം എന്നിവയിൽ ശക്തമായ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
ഓരോ രാജ്യത്തിന്റെയും സവിശേഷമായ സൈനിക-വ്യാവസായിക ഉൽപ്പാദന ശേഷികൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് പരസ്പര സഹകരണവും സംയോജനവും കൂടുതൽ സുഗമമാക്കുകയും, പ്രതിരോധ വ്യാവസായിക ശേഷി വർധിപ്പിച്ച് പങ്കാളിത്ത രാജ്യങ്ങളുടെയും മറ്റ് സൗഹൃദ രാജ്യങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യുമെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Photo Courtesy: Google/ images are subject to copyright

