ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി: 1.24 കോടിയുടെ പി.ഡബ്ല്യു.ഡി ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ മുൻകൂട്ടി അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ച സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അധികാരത്തിൽ എത്തിയ വേളയിൽ തന്നെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ നിർമ്മാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് വ്യക്തമായ നിർദേശം നൽകിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ എസ്റ്റിമേറ്റ് അടിസ്ഥാനമാക്കി യാതൊരു നിർമ്മാണവും നടത്തേണ്ടതില്ലെന്നും, അത്യാവശ്യമായ നവീകരണ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രി നിലപാടെടുത്തിരുന്നത്.
എന്നാൽ 2022 മുതൽ തയ്യാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവിറങ്ങിയതെന്നാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള വിശദീകരണം. മുഖ്യമന്ത്രിയുടെ കൃത്യമായ നിർദേശം നിലനിൽക്കെ അത് മറികടന്ന് ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തിലാണ് വകുപ്പ് സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നത്.
Pic courtesy: google/ images are subject to copyright

