മുരസു ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടം; കേരളത്തിലും ജാഗ്രതാ മുന്നറിയിപ്പ്

മുരസു ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടം; കേരളത്തിലും ജാഗ്രതാ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മുരസു’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ ഓംഗോളിന് സമീപം കരതൊട്ടു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ചുഴലിക്കാറ്റിന്റെ മധ്യഭാഗം കരയിൽ പ്രവേശിച്ചത്. ഓംഗോളിലും പരിസര പ്രദേശങ്ങളിലും മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്.

മുൻകരുതലിന്റെ ഭാഗമായി നെല്ലൂർ, കൃഷ്ണ, പ്രകാശം, ബാപട്‌ല എന്നീ തീരദേശ ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മേഖലയിൽ വ്യാപകമായി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ വിജയവാഡ, തിരുപ്പതി, വിശാഖപട്ടണം തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നുള്ള 19 സർവീസുകൾ റദ്ദാക്കി. തീരദേശ പാതയിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളും മുൻകരുതലായി റദ്ദാക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, കള്ളാക്കുറിച്ചി, വില്ലുപുരം, കടലൂർ, സേലം എന്നീ ഏഴു ജില്ലകളിലും പുതുച്ചേരിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ചെന്നൈ, തിരുവള്ളൂർ ജില്ലകളിലെ മഴ മുന്നറിയിപ്പിൽ ഇളവ് വരുത്തിയിട്ടുണ്ട്.

മുരസു ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് (യല്ലോ അലർട്ട്): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

ബുധൻ, വ്യാഴം: പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല.

വെള്ളി (യെല്ലോ അലർട്ട്): ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും അധികൃതർ അറിയിച്ചു.

 

 

 

 

Pic courtesy: google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.