എസ്.ഐ.ആർ വോട്ടർപട്ടിക പുതുക്കൽ: അഞ്ച് സംസ്ഥാനങ്ങളിൽ 2.29 കോടി വോട്ടർമാർ പുറത്ത്; 90 ശതമാനവും ഉത്തർപ്രദേശിൽ
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിലൂടെ (SIR) വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 12.2 ശതമാനം വോട്ടർമാരുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്.
ഇതോടെ വോട്ടർമാരുടെ ആകെ എണ്ണം 18.71 കോടിയിൽ നിന്ന് 2.29 കോടി കുറഞ്ഞ് 16.43 കോടിയായി താഴ്ന്നു. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ 90 ശതമാനത്തോളവും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്.
വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ:
ഉത്തർപ്രദേശ്: 15.44 കോടി വോട്ടർമാർ ഉണ്ടായിരുന്ന യുപിയിൽ 2.04 കോടി കുറഞ്ഞ് എണ്ണം 13.40 കോടിയായി ചുരുങ്ങി.
പഞ്ചാബ്: വോട്ടർമാരുടെ എണ്ണം 2.15 കോടിയിൽ നിന്ന് 14 ലക്ഷം കുറഞ്ഞ് 2.01 കോടിയായി.
ഉത്തരാഖണ്ഡ്: 80 ലക്ഷത്തിൽ നിന്ന് 8 ലക്ഷം വോട്ടർമാർ കുറഞ്ഞ് 72 ലക്ഷമായി മാറി.
മണിപ്പൂർ: 20.90 ലക്ഷത്തിൽ നിന്ന് 1.30 ലക്ഷം കുറഞ്ഞ് 19.61 ലക്ഷത്തിലേക്ക് എത്തി.
ഗോവ: 11.85 ലക്ഷത്തിൽ നിന്ന് 1.27 ലക്ഷം വോട്ടർമാർ കുറഞ്ഞ് 10.58 ലക്ഷമായി താഴ്ന്നു.
അതേസമയം, വോട്ടർപട്ടികയിൽ പുതിയ ആളുകൾക്ക് പേര് ചേർക്കാനുള്ള അവസരം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വരും വർഷം ജനുവരി 1-ന് മുൻപ് 18 വയസ് പൂർത്തിയാകുന്ന ഏതൊരാൾക്കും വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കാൻ കഴിയും.
Pic courtesy: google/ images are subject to copyright

