ആഭ്യന്തരമന്ത്രിക്കുള്ള പരാതികളിൽ അതിവേഗ നടപടി: കേരളപോലിസിന്റെ ‘എച്ച്.എം ആക്ട്സ്’, ‘ഹോംസ്’ ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ വന്നു

ആഭ്യന്തരമന്ത്രിക്കുള്ള പരാതികളിൽ അതിവേഗ നടപടി: കേരളപോലിസിന്റെ ‘എച്ച്.എം ആക്ട്സ്’, ‘ഹോംസ്’ ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ വന്നു

ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ അതിവേഗം നടപടി ഉറപ്പാക്കാൻ കേരള പോലീസിൽ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ വന്നു. ‘എച്ച്.എം ആക്ട്സ്’ (HM Acts) എന്ന പേരിൽ തയാറാക്കിയ ഡിജിറ്റൽ പെറ്റിഷൻ മാനേജ്‌മെന്റ് സിസ്റ്റവും ‘ഹോംസ്’ (HOMeS) എന്ന തത്സമയ കുറ്റകൃത്യ നിരീക്ഷണ ഡാഷ് ബോർഡുമാണ് പ്രവർത്തനം ആരംഭിച്ചത്.

പൊതുജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാനും കേരള പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾക്ക് തുടക്കം കുറിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരള പോലീസിന്റെ ഡിജിറ്റൽ വിഭാഗമായ ‘ഐകോപ്സ്’ (iCoPS) ആണ് ഈ രണ്ട് സോഫ്റ്റ്‌വെയറുകളും വികസിപ്പിച്ചെടുത്തത്.

എച്ച്.എം ആക്ട്സ് (HM Acts):
ആഭ്യന്തരമന്ത്രിക്ക് സമർപ്പിക്കുന്ന പരാതികൾ വേഗത്തിൽ രേഖപ്പെടുത്താനും തുടർനടപടികൾക്കായി ബന്ധപ്പെട്ട പോലീസ് ഓഫീസുകളിലേക്ക് തത്സമയം അയക്കാനും ഈ സംവിധാനം വഴി സാധിക്കും. പരാതികളിൽ സ്വീകരിച്ച നടപടികൾ മന്ത്രിയുടെ ഓഫീസിന് കൃത്യമായി നിരീക്ഷിക്കാനും വിവരങ്ങൾ പരാതിക്കാരെ അറിയിക്കാനും ഇതിൽ സൗകര്യമുണ്ട്. അടിയന്തര സ്വഭാവമുള്ള പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ നേരിട്ട് നിർദേശങ്ങൾ നൽകാനും കഴിയും.

ഹോംസ് (HOMeS):
സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ആഭ്യന്തരമന്ത്രിക്ക് നേരിട്ട് നിരീക്ഷിക്കാൻ സഹായിക്കുന്ന തത്സമയ ഡാഷ്ബോർഡാണിത് (HOMeS – Home Minister’s Electronic System). സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ഒറ്റ സ്‌ക്രീനിൽ ലഭ്യമാകും. പ്രധാന കേസുകൾ അലർട്ടുകളായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടും. എന്നാൽ കേസുകളുടെ അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്നും വിവരങ്ങളുടെ രഹസ്യസ്വഭാവം പൂർണമായും സൂക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

 

Pic courtesy: google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.