തമിഴ്നാട്ടിൽ തിയേറ്ററുകളിൽ രാവിലെ 6 മണി ഷോകൾക്ക് അനുമതി നൽകി വിജയ് സർക്കാർ; ദിവസം പരമാവധി 6 പ്രദർശനങ്ങൾ

തമിഴ്നാട്ടിൽ തിയേറ്ററുകളിൽ രാവിലെ 6 മണി ഷോകൾക്ക് അനുമതി നൽകി വിജയ് സർക്കാർ; ദിവസം പരമാവധി 6 പ്രദർശനങ്ങൾ

തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ പുലർച്ചെയുള്ള സിനിമ പ്രദർശനങ്ങൾ പുനരാരംഭിക്കാൻ ഉത്തരവിട്ട് വിജയ് സർക്കാർ. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് രാവിലെ 6 മണി ഷോകൾക്ക് സർക്കാരിന്റെ അനുമതി നൽകിയിരിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം ദിവസം പരമാവധി 6 പ്രദർശനങ്ങൾ വരെ നടത്താൻ തിയേറ്ററുകൾക്ക് അനുവാദമുണ്ട്.

നവംബർ 3-നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. വലിയ സിനിമകൾ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തേക്ക് രാവിലെ 6 മണി മുതൽ തൊട്ടടുത്ത ദിവസം പുലർച്ചെ 2.30 വരെയുള്ള സമയത്തിനുള്ളിൽ ഈ പ്രദർശനങ്ങൾ സംഘടിപ്പിക്കാം.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തമിഴ്നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ തുടർച്ചയായ ആവശ്യങ്ങളെ തുടർന്നാണ് സർക്കാരിന്റെ നിർണായക നടപടി. വൻ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോഴും ഉത്സവ സീസണുകളിലും പുലർച്ചെയുള്ള പ്രദർശനങ്ങൾ പുനരാരംഭിക്കണമെന്ന് സിനിമ സംഘടനകൾ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.

സർക്കാരിന്റെ പുതിയ തീരുമാനത്തോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന നിയന്ത്രണങ്ങൾക്കാണ് വലിയ ഇളവ് ലഭിച്ചിരിക്കുന്നത്. സർക്കാരിന്റെ പിന്തുണയ്ക്കും വേഗത്തിലുള്ള തീരുമാനത്തിനും തമിഴ് സിനിമാ ലോകം നന്ദി അറിയിച്ചു.

 

 

 

 

Pic courtesy: google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.