അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി; ഇരു സഭകളിലും ഡെമോക്രാറ്റിക് മുന്നേറ്റം

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി; ഇരു സഭകളിലും ഡെമോക്രാറ്റിക് മുന്നേറ്റം

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി അമേരിക്കൻ ജനത. യുഎസ് കോൺഗ്രസിന്റെ ഇരു സഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് ഡെമോക്രാറ്റുകൾ സ്വന്തമാക്കിയത്. ട്രംപിന്റെ ഭരണശൈലിക്ക് ജനങ്ങൾ ബാലറ്റിലൂടെ നൽകിയ ശക്തമായ പ്രഹരമായാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ജനപ്രതിനിധി സഭയിലും സെനറ്റിലും ഇനി ഡെമോക്രാറ്റിക് പാർട്ടിയുടെ ആധിപത്യമായിരിക്കും.

ഭൂരിപക്ഷത്തിന് 218 സീറ്റുകൾ വേണ്ട ജനപ്രതിനിധി സഭയിൽ 435 അംഗങ്ങളിൽ 250 ഓളം സീറ്റുകളിലാണ് ഡെമോക്രാറ്റുകൾ മിന്നും ജയം നേടിയത്. നൂറംഗ സെനറ്റിൽ ഭൂരിപക്ഷത്തിന് വേണ്ട 51 സീറ്റുകളും കടന്ന് ഡെമോക്രാറ്റുകൾ മുന്നേറി. ടെക്സസ്, കാൻസസ്, സൗത്ത് കരോലിന, ഒഹായോ, നോർത്ത് കരോലിന, ഐയോവ തുടങ്ങിയ പരമ്പരാഗത റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലെല്ലാം “നീല തരംഗം” ആഞ്ഞുവീശുകയായിരുന്നു. 94 വർഷം ഇളകാതെ നിന്ന കാൻസസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ കോട്ടകൾ ത തകർന്നടിഞ്ഞു. 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ വ്യക്തമായ മേൽക്കൈ നേടി.

ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിശ്വസ്തനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി ദയനീയമായി പരാജയപ്പെട്ടു. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ആമി ആക്ടനാണ് ഇവിടെ വമ്പൻ വിജയം നേടിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഒഴിഞ്ഞ ഒഹായോ സെനറ്റിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ വിജയിച്ചു. കേരളത്തിൽ വേരുകളുള്ള ഡെമോക്രാറ്റിക് പാർട്ടി നേതാവ് പ്രമീള ജയപാൽ വാഷിംഗ്ടണിൽ നിന്നും, മിഷിഗണിലെ സെനറ്റ് തെരഞ്ഞെടുപ്പിൽ അബ്ദുൽ എൽ സയദും തിളക്കമാർന്ന വിജയം നേടി. 30 വർഷങ്ങൾക്ക് ശേഷം ടെക്സസിൽ സെനറ്റ്, ഗവർണർ സ്ഥാനങ്ങളും സൗത്ത് കരോലിനയിൽ 1998-ന് ശേഷം സെനറ്റും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ജോർജിയ ഗവർണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവർഗ്ഗക്കാരിയായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കീഷ ലാൻസ് ബോട്ടംസും, ന്യൂ ഹാംഷെയറിൽ നിന്ന് ക്രിസ് പപ്പാസ് സെനറ്റിലെത്തുന്ന ആദ്യ സ്വവർഗ്ഗാനുരാഗിയായും ചരിത്രത്തിൽ ഇടംനേടി.

ഒരു മാസത്തിനിടെ 20 സംസ്ഥാനങ്ങളിലായി 30 ഇടങ്ങളിൽ നേരിട്ടെത്തി ട്രംപ് പ്രചാരണം നടത്തിയിട്ടും ജനങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി കൈവിടുകയായിരുന്നു. തിരിച്ചടിയെ തുടർന്ന് ഡോണൾഡ് ട്രംപ് പ്രതികരണവുമായി രംഗത്തെത്തി. താൻ ഒരു സ്ഥാനാർത്ഥിയായി ബാലറ്റിൽ ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നേടുമായിരുന്നുവെന്ന് ട്രൂത്ത് സോഷ്യലിൽ കുറിച്ച ട്രംപ്, തോറ്റെങ്കിലും ഡെമോക്രാറ്റിക് കോൺഗ്രസ് പാസാക്കുന്ന നിയമങ്ങൾ തടയാൻ തനിക്ക് ‘വീറ്റോ’ (VETO) അധികാരമുണ്ടെന്നും വ്യക്തമാക്കി.

 

 

 

 

Pic courtesy: google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.