ഏപ്രില്‍ മുതല്‍ പ്ലാറ്റ്ഫോം ടിക്കറ്റിന് 10രൂപ
ന്യൂഡല്‍ഹി: പ്ലൂറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക് 10രൂപയാക്കി വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. നിലവില്‍ അഞ്ചുരൂപയാണ് ടിക്കറ്റുനിരക്ക്. എപ്രില്‍ ഒന്നിന് വര്‍ധന പ്രാബല്യത്തില്‍വരും.
മേളകള്‍, റാലികള്‍ തുടങ്ങി തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ പ്ലൂറ്റ്ഫോമുകളിലെ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ നിരക്ക് 10 രൂപയില്ക്കൂടുതലാക്കി വര്‍ധിപ്പിക്കാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍ക്ക് മന്ത്രാലയം അധികാരം നല്‍കിയിട്ടുണ്ട്.
പുതുക്കിയ നിരക്കുള്ള ടിക്കറ്റുകള്‍ എത്രയും വേഗം പ്രിന്റ് ചെയ്യാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുക്കിയ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് ലഭിക്കുംവരെ നിലവിലുള്ള ടിക്കറ്റുകളില്ത്തന്നെ നിരക്കില്‍ മാറ്റംവരുത്തി നല്‍കാനാണ് നിര്‍ദേശം.