ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേൾക്കും
ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ മാറ്റി. ജനുവരി 22നാണ് വാദം കേള്‍ക്കുക. തീരുമാനം സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒരു പേജുള്ള ഉത്തരവാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ചേംബറില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രാവിലെ അറിയിച്ചിരുന്നു. ശബരിമല സംരക്ഷണ ഫോറമാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അഭിഭാഷകന്‍ വി.കെ.ബിജുവിന് സുപ്രീംകോടതിയുടെ വിമര്‍ശനവും നേരിടേണ്ടിയും വന്നു. ന്യായമല്ലാത്ത ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. അതേസമയം, റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു.
Photo Courtesy : Google/ images are subject to copyright
1 Comment
Roma
Aw, this was an exceptionally nice post. Spending some time and actual
effort to produce a good article… but what can I say…
I put things off a whole lot and never seem to get anything done.