EDITORIAL
വ്യക്തമായ ലക്ഷ്യവും അശ്രാന്തപരിശ്രമവും കഠിനാധ്വാനവും അർപ്പണബോധവും പ്രയത്നവുമുണ്ടെങ്കിൽ മാത്രമേ ഏതൊരാൾക്കും വിജയത്തിലെത്താൻ സാധിക്കുകയുള്ളു. അത്തരക്കാർ എല്ലായ്പോഴും തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പ്രവർത്തിക്കുന്നുവെന്നുമാത്രമല്ല നിശബ്ദപ്രചോദകരുമായിരിക്കും. അവരുടെ പ്രവർത്തികളിലൂടെ നമ്മെ സ്വാധീനിക്കുകയും ചെയ്യും. അത്തരത്തിൽ സുഗന്ധവ്യഞ്ജനവ്യാപാരത്തിൽ ലോകത്തിലെതന്നെ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളിലൊന്നായ സിന്തൈറ്റിന്റെ മാനേജിംഗ് ഡയറക്ടർ ഡോ വിജു ജേക്കബിന്റെ വിശേഷങ്ങളാണ് ഇത്തവണത്തെ കവർ സ്റ്റോറിയിൽ.
മണപ്പുറം ഫിനാൻസ് എം ഡി ആൻഡ് സി ഇ ഒ വി പി നന്ദകുമാർ തന്റെ സ്ഥിരം പംക്തിയിൽ, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഉയർന്ന വില യുഎസിൽ മാത്രമല്ല, ലോകത്തെ മറ്റിടങ്ങളിലെയും ഉപഭോക്താക്കളുടെ പോക്കറ്റിൽ ദ്വാരങ്ങൾ വീഴ്ത്തുന്നതിനാൽ കിംഗ് ഡോളർ ലോകത്തെവിടെയും സ്വകാര്യ ഉപഭോഗം മുരടിപ്പിക്കുക എന്ന വിഷയത്തിൽ “ഉയരുന്ന ഡോളർ സ്പെൽസ് ട്രബിൾ “എന്ന ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നു. മധുരപ്രിയർക്കായി രുചിയേറുന്ന ഹൽവകളുടെ പാചകക്കുറിപ്പുകളുമായി പാചകപ്പുരയും വാഹനപ്രേമികൾക്കായി ഹ്യുണ്ടായി വെർണയുടെ വിശേഷങ്ങളുമായി ഓട്ടോയും കൂടാതെ പതിവ് പംക്തികളും വായനക്കാർക്കായി ഒരുക്കിയിരിക്കുന്നു.
എല്ലാ വായനക്കാർക്കും ആസ്വാദ്യമായ ഒരു വായനാനുഭവം ആശംസിക്കുന്നു!
Ajit Ravi