മണിപ്പൂരിൽ വെടിവെപ്പ്: രണ്ട് സിആർ പിഎഫ് ജവാന്മാർക്ക് വീരമൃത്യു

മണിപ്പൂരിൽ  വെടിവെപ്പ്: രണ്ട് സിആർ പിഎഫ് ജവാന്മാർക്ക് വീരമൃത്യു

മണിപ്പൂരിലെ ബിഷ്ണുപുർ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. താവ്വരയിലെ സിആർപിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ പുലർച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു. സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ സർക്കാർ, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്ടർ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്. അർദ്ധരാത്രി മുതല്‍ പുലർച്ചെ 2.15-വരെ വെടിവെപ്പ് തുടർന്നുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.
മണിപ്പൂരില്‍ കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു വർഷം തികയുന്നതിന് തൊട്ടുമുമ്ബാണ് സുരക്ഷാ സൈന്യത്തിനുനേരെ ആക്രമണം. വെടിവെപ്പും ബോംബേറും നടത്തിയെന്നാണ് വിവരം. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കുവേണ്ടി വ്യാപക തിരച്ചില്‍ തുടങ്ങിയെന്ന് സി.ആർ.പി.എഫ് വൃത്തങ്ങള്‍അറിയിച്ചു .
Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.