യുണീക് ടൈംസ് വിമൻസ് എക്‌സ്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

യുണീക് ടൈംസ് വിമൻസ് എക്‌സ്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

കൊച്ചി: വിവിധ മേഖലകളിൽ ശ്രദ്ധേയരായ വനിതകളെ ആദരിക്കുന്നതിന് യുണീക് ടൈംസ് ഏർപ്പെടുത്തിയ വിമൻസ് എക്‌സ്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.

*ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി* (മാനേജിംഗ് ഡയറക്ടർ, വി-സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്), *നസ്നീൻ ജഹാംഗീർ* (സിഇഒ, നെസ്റ്റ് ഡിജിറ്റൽ), *ഷേർളി റെജിമോൻ* (സിഇഒ, മിലൻ ഡിസൈൻസ്), *ദേവിക ശ്രേയാംസ് കുമാർ* (ഡയറക്ടർ – ഓപ്പറേഷൻസ്, മാതൃഭൂമി ഗ്രൂപ്പ്), *ഡോ. ലക്ഷ്മി നായർ* (ഡയറക്ടർ, സെൻ്റർ ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്), *പർവീൺ ഹഫീസ്* ( ചെയർപേഴ്സൺ ആന്റ് മാനേജിംഗ് ഡയറക്ടർ, സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ), *ഡോ.രാധ തേവന്നൂർ* (ഡയറക്ടർ & ഗ്രൂപ്പ് ഡയറക്ടർ, SCMS ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്), *ബിസ്സി ബോസ്* (മാനേജിങ് പാർട്ണർ, ഒസാക്ക എജ്യൂ കെയർ ), *ഗിരിജ സേതുനാഥ്* (സാഹിത്യകാരി), *ദീപ്തി വിജയകുമാർ* ( മാനേജിംഗ് ഡയറക്ടർ, ഐശ്വര്യ ഔട്ഡോർ ഹോർഡിങ്‌സ് മീഡിയ ), *ഡോ. എലിസബത്ത് ചാക്കോ* (സിഇഒ & മാനേജിംഗ് ഡയറക്ടർ, കൽപന ബ്യൂട്ടി സലൂൺ), *പ്രീതി പ്രകാശ് പറക്കാട്ട്* (മാനേജിങ് ഡയറക്ടർ, പറക്കാട്ട് ജൂവൽസ്) എന്നിവർ വിവിധ വിഭാഗങ്ങളിൽ അവാർഡിന് അർഹരായി.

മെയ് 13 തിങ്കളാഴ്ച കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന യുണീക്ക് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. മണപ്പുറം ഫിനാൻസ് എംഡി & സിഇഒ വി. പി നന്ദകുമാർ, സാ-ധാൻ മേധാവി ജിജി മാമ്മൻ എന്നിവർ മുഖ്യാതിഥികളായിരിക്കുമെന്ന് യുണീക്ക് ടൈംസ് ചീഫ് എഡിറ്റർ അജിത് രവി പെഗാസസ് അറിയിച്ചു .

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.