ആരാധകര്‍ക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കാന്‍ മോഹം; അരുണ്‍ വിജയ്
അരുണ്‍ വിജയ് എന്ന നടന് ബ്രേക്ക് തന്ന ചിത്രമായിരുന്നല്ലോ യെന്നൈ അറിന്താല്‍. വിക്ടര്‍ മനോഹര്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ?
(ചിരിക്കുന്നു) നിങ്ങള്‍ക്ക് ചിത്രം കണ്ടിരിക്കാം, ആ കഥാപാത്രത്തെയും നിങ്ങള്‍ക്ക് അറിയാം. ഏറ്റവും രസകരമായ സംഭവം ഈ വില്ലന്‍ കഥാപാത്രത്തിന് എല്ലാ തരം നിറങ്ങളും ഉണ്ടെന്നുള്ളതാണ്. പ്രണയമുള്ളതുപോലെ, സൗഹൃദവും ചതിയും പ്രതികാരവും ഉണ്ട്. അതുകൊണ്ട് തന്നെ ഈ കഥാപാത്രം ഒരു നടനെന്ന നിലയില്‍ വലിയ വെല്ലുവിളിയായിരുന്നു.
അതൊരു വ്യത്യസ്തമായ റോള്‍ ആയിരുന്നു അല്ലേ?
അതെ,അതൊരു വില്ലന്‍ മാത്രമായിരുന്നില്ല. ഇതിനുള്ള ക്രെഡിറ്റ് നല്‍കേണ്ടത് ഗൗതമിനാണ്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ആ കഥാപാത്രത്തിന് നല്‍കിയിട്ടുണ്ട്. പ്രേക്ഷകര്‍ നന്നായി വിക്ടര്‍ മനോഹറിനെ സ്വീകരിച്ചു. അതില്‍ ഞാന്‍ തികച്ചും സന്തോഷവാനാണ്.
ഹീറോയില്‍ നിന്നും വില്ലനിലേക്കുള്ള ഈ യാത്ര എങ്ങനെയുണ്ടായിരുന്നു ?
അത് ഒരു കടുത്ത തീരുമാനമായിരുന്നു. പക്ഷെ അതില്‍ എനിക്ക് പശ്ചാത്താപമില്ല. ഒരു നടന്‍ എന്ന നിലയില്‍ എന്തെങ്കിലും പുതുമകള്‍ ഞാന്‍ പരീക്ഷിക്കേണ്ടതുണ്ട്. അതാണ് ഞാന്‍ ചെയ്തത്. യെന്നൈ അറിന്താലിനുശേഷം ഒട്ടേറെ പേര്‍ എന്നെ സമീപിച്ചു. പക്ഷെ ഞാന്‍ അതെല്ലാം നിരസിച്ചു. കാരണം അതെല്ലാം വിക്ടറിന്റെ കഥാപാത്രത്തോട് അടുത്തു നില്‍ക്കുന്നവയായിരുന്നു
അജിത്തിനൊപ്പമുള്ള അഭിനയം?
അജിത് ഒരു വലിയ നടനാണ്. എന്റെ ജീവിതത്തിലെ നല്ല സമയമായിരുന്നു അദ്ദേഹവുമായി പങ്കിട്ട എട്ടു മാസം. ഒരു നടന്‍ എന്ന നിലയിലും ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയിലും ഒരു പാട് കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു. വലിയൊരു താരമായിരുന്നിട്ടും അത്തരം ഒരു നാട്യവും അജിത് സാര്‍ കാണിച്ചിരുന്നില്ല. വളരെ താഴ്മയോടെ സാധാരണക്കാരനെപ്പോലെയാണ് പെരുമാറിയത്. അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. കൂടെ ജോലി ചെയ്യാന്‍ പറ്റിയ ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. പ്രത്യേകിച്ചും കൂടെ അഭിനയിക്കുന്ന ഒരാള്‍ നമ്മള്‍ ചെയ്യുന്നതെന്തിനെയും പുകഴ്ത്തിക്കൊണ്ടിരുന്നാല്‍ അത് തികച്ചും മികച്ച അനുഭവം തന്നെയാകും. സെറ്റില്‍ അദ്ദേഹത്തിന് തുല്ല്യനായ ഒരാളായാണ് എന്നെയും കണക്കാക്കിയത്. അത് എനിക്ക് നല്ല ആത്മവിശ്വാസം നല്‍കി.
അടുത്ത പേജില്‍ തുടരുന്നു