ആര്‍.എസ്.എസ് കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് പിണറായി വിജയന്‍

ആര്‍.എസ്.എസ് കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് പിണറായി വിജയന്‍

pinarayi 1_0തിരുവനന്തപുരം: ആര്‍.എസ്.എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക സംഘടന എന്ന ലേബലില്‍ വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനയാണതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മറ്റാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ ആര്‍.എസ്.എസ് തയാറാകുന്നില്ലെന്നും അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കാടന്‍ നിയമങ്ങളും മത വിദ്വേഷവും അപരിഷ്‌കൃതമായ ചിന്തകളും അടിച്ചേല്‍പ്പിക്കുകയാണെന്നും പിണറായി പറഞ്ഞു. കേരളത്തില്‍, വിശേഷിച്ച് കണ്ണൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് അസ്വസ്ഥത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളീയ സമൂഹത്തില്‍ നുഴഞ്ഞുകയറി കുഴപ്പം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമങ്ങള്‍ ജാഗ്രതയോടെ ചെറുക്കുന്നത് കേരളത്തിലെ ഇടതുപക്ഷമാണെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.