ശരീരം തടിക്കാന്‍ നാട്ടുവൈദ്യം
ശരീര പുഷ്ടി വരുത്താന്‍ ഉറങ്ങുന്നതിനുമുമ്പ് ഒരു ടീസ്പൂണ്‍ അമുക്കുരം പൊടിച്ച് പാലില്‍ കലക്കി കുടിക്കാം
രാത്രിയില്‍ ഒരു പിടി ഉലുവ വീതം ഒരു ഗ്ലാസ്സ് വെളളത്തില്‍ ഇട്ടു വയ്ക്കുക. രാവിലെ കുതിര്‍ന്ന ഉലുവ നന്നായി പിഴിഞ്ഞ് ആ വെളളം ഒരു മാസക്കാലം കുടിക്കുന്നത് ശരീരം തടിക്കാന്‍ ഫലപ്രദമാണ്.
50ഗ്രാം നെയ്യില്‍ ഒരു തണ്ട് കറിവേപ്പില ചതച്ചിട്ട് ദിവസവും 2 നേരം കഴിക്കുന്നത് ശരീര പുഷ്ടി വരുത്തും.
വെറുംവയറ്റില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ കറുത്ത എള്ള് ചവച്ചുതിന്ന് ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുക. ശരീരം തടിക്കും.
രാവിലെ വെറും വയറ്റിലോ രാത്രി ആഹാരശേഷമോ നാല് ഈന്തപ്പഴം വീതം കഴിക്കുന്നത് വണ്ണം വെയ്ക്കാന്‍ ഉത്തമമാണ്.
Photo courtesy : Google /images may be subject to copyright