അല്‍ബേനിയ: പുരാതന ഹര്‍മ്യങ്ങളുടെ അതിശയലോകം

അല്‍ബേനിയ: പുരാതന ഹര്‍മ്യങ്ങളുടെ അതിശയലോകം

flora-tuerkeiയൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ടൂറിസ്റ്റുകള്‍ ഏറ്റവും കുറവുമാത്രം അന്വേഷിച്ചറിഞ്ഞ രാജ്യമാണ് തെക്കുകിഴക്കന്‍ യൂറോപ്പില്‍ സ്ഥിതി ചെയ്യുന്ന രാജ്യമായ അല്‍ബേനിയ. ഗ്രീസ്, കൊസോവോ, മാസിഡോണിയ, മോണ്ടിനെഗ്രോ എന്നിവയാണ് അല്‍ബേനിയയുടെ അതിര്‍ത്തിരാഷ്ട്രങ്ങള്‍. മനോഹരമായ കടല്‍ത്തീരങ്ങള്‍, പുരാതനകോട്ടകള്‍, ഓട്ടോമന്‍ കാലത്തെ വാസ്തുവിദ്യ, പുരാതന ചരിത്രാവശിഷ്ടങ്ങള്‍ എന്നിവ ചേര്‍ന്ന് അല്‍ബേനിയുടെ മുഖം മിനുക്കുന്നു. യൂറോപ്പിലേക്കുള്ള മറ്റ് യാത്രകളെ അപേക്ഷിച്ച് അല്‍ബേനിയന്‍ യാത്രയ്ക്ക് ചെലവ് കുറവാണ്. അല്‍ബേനിയയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അധികവും തൊട്ടുപഴകാത്തവയാണ്. ആള്‍ത്തിരക്കില്ലാത്ത ബീച്ചുകളും

ഒറ്റപ്പെട്ടുകിടക്കുന്ന മെഡിറ്ററേനിയന്‍ ഗ്രാമങ്ങളും നിങ്ങള്‍ക്ക് ഒരു ഗൃഹാന്തരീക്ഷം പതിച്ച് നല്‍കുന്നു. അല്‍ബേനിയയുടെ മണ്ണിന് സംഭവബഹുലമായ ഒരു ഭൂതകാലമുണ്ട്. വിദേശ ആക്രമണങ്ങള്‍ക്ക് പലകുറി ഈ മണ്ണ് ഇരയായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വിപ്ലവവും ഒരിക്കല്‍ അനുഭവിച്ചു. പക്ഷെ കമ്മ്യൂണിസത്തിന് ശേഷമുള്ള കാലഘട്ടം സ്ഥിരതയുടെയും വളര്‍ച്ചയുടെയും ആയിരുന്നു. രാജ്യം പൊടുന്നനെ പടിഞ്ഞാറിന്റെ മുതലാളിത്ത സാമ്പത്തികസംവിധാനം സ്വീകരിക്കുകയും അല്‍ബേനിയയെ വിജയകരമായ ഒരു മുതലാളിത്ത രാജ്യമാക്കി മാറ്റുകയും ചെയ്തു. ഇപ്പോള്‍ നാറ്റോ, ഡബ്ല്യുടിഒ, യൂണിയന്‍ ഓഫ് മെഡിറ്ററേനിയന്‍ മറ്റു ചില മുതലാളിത്ത സംഘടനകള്‍ എന്നിവകളില്‍ അല്‍ബേനിയ അംഗമാണ്.

ഇവിടുത്തെ ഏറ്റവും മനോഹരമായ ഒരു കേന്ദ്രത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓടിയെത്തുക ബെറാറ്റ് ആണ്. ആയിരം വാതിലുകളുടെ നഗരം എന്നാണ് ഇത് അറിയപ്പെടുന്നത്. ഏറ്റവും പഴയ കോട്ടകളിലൊന്നായ കലാജ ആണ് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രങ്ങളില്‍ ഒന്ന്. മറ്റൊരു കേന്ദ്രമാണ് സെന്റ് മേരി ഓഫ് ബ്ലാക്കെറേന്‍. ഈ നഗരത്തെ 2008ല്‍ യുനെസ്‌കോ അവരുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടലിനോട് ചേര്‍ന്ന പ്രദേശമായ അല്‍ബേനിയന്‍ റിവിയേറ സംഗീതത്തിനും വിനോദത്തിനും ജനപ്രീതിയാര്‍ജ്ജിച്ചവയാണ്. ചില അന്താരാഷ്ട്ര സംഗീതോത്സവത്തിന് ഈ നഗരം സാക്ഷ്യം വഹിച്ചു. സൗണ്ട് വേവ് ഓഫ് അല്‍ബേനിയ, ടര്‍ട്ടില്‍ ഫെസ്റ്റ് എന്നിവ ഇതില്‍ ചിലതാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.