അല്‍ബേനിയ: പുരാതന ഹര്‍മ്യങ്ങളുടെ അതിശയലോകം

അല്‍ബേനിയ: പുരാതന ഹര്‍മ്യങ്ങളുടെ അതിശയലോകം

guide-turistike-18-638യൂറോപ്പിലെ ഏറ്റവും സമാധാനം നിറഞ്ഞ കടല്‍ത്തീരമാണിത്. വാരാന്ത്യങ്ങള്‍ അടിച്ചുപൊളിക്കാന്‍ യൂറോപ്പിലുടനീളമുള്ള യൗവ്വനം കൂടെക്കൂടെ വരുന്ന സ്ഥലമാണിത്. ഫോളി മറീനും ഹവാന ബീച്ച് ക്ലബ്ബും നിങ്ങളെ അത്ഭുതപരതന്ത്രരാക്കുന്ന വാരാന്ത്യങ്ങള്‍ സമ്മാനിക്കുന്ന മികച്ച ക്ലബ്ബുകളാണ്.

പൗരാണിക ലോകത്ത് അപ്പോളോനിയ ഒരു പ്രധാന നഗരമായിരുന്നു. അപ്പോളന്‍ എന്ന ദൈവത്തിന്റെ നാമമാണ് നഗരത്തിന് കൊടുത്തിരിക്കുന്നത്. രാജ്യത്തിന്റെ ഹൃദയഭാഗത്താണ് ഈ നഗരം. അല്‍ബേനിയക്കാരുടെ സമ്പന്നമായ ചരിത്രം പ്രദര്‍ശിപ്പിക്കുന്നു അപ്പോളൊനിയ. ഇത് അല്‍ബേനിയയുടെ സമ്പന്നമായ ഭൂതകാലത്തിലേക്ക് തീര്‍്ച്ചയായും നമ്മെ കൊണ്ടുപോകും. ലൈബ്രറികള്‍, ക്ഷേത്രങ്ങള്‍, തിയറ്ററുകള്‍, ധാരാളം അപ്രതീക്ഷിത സാധനങ്ങള്‍ എന്നിവ ചരിത്രാവശിഷ്ടമായി ഇവിടെ കാണാം. അല്‍ബേനിയക്കാരുടെ പരിഷ്‌കാരത്തിന്റെ ആഴത്തെക്കുറിച്ച് നല്ലൊരു ഉള്‍ക്കാഴ്ച ഈ പ്രദേശത്തിന് നല്‍കാനാവും.

ഡറീസാണ് അല്‍ബേനിയയുടെ തലസ്ഥാനം. വര്‍ഷത്തിലുടനീളം ധാരാളം സാംസ്‌കാരികപരിപാടികള്‍ ഇവിടെ നടക്കാറുണ്ട്. ബാല്‍ക്കന്‍ രാജ്യത്തെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണിത്. അലെക്‌സാണ്ടര്‍ മോയ്‌സ്യു തീയറ്ററും റോയല്‍ വില്ലയും ഡറീസിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമാണ്. ബാല്‍ക്കനിലെ ഏറ്റവും വലിയ ആംഫിതീയറ്ററും ഇവിടെയാണ്. മനംമയക്കുന്ന ഉത്സവങ്ങള്‍ ഈ മണ്ണിനെ ആഹ്ലാദത്തിന്റെ ഇടമാക്കിമാറ്റുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.