ബി.ജെ.പിയുമായുള്ള ബന്ധം നഷ്ടക്കച്ചവടം: വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: ജനങ്ങള്‍ ബി.ഡി.ജെ.എസിനെ കഴുതകളെന്നു വിളിച്ചാല്‍ ബി.ജെ.പിക്കാണ് ഉത്തരവാദിത്വമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പിയുമായുള്ള ബന്ധം പാര്‍ട്ടിക്ക് നഷ്ടക്കച്ചവടമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വന്നെന്നും ബി.ഡി.ജെ.എസ് രൂപീകരിച്ച സമയത്തെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോള്‍ ഉള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തിനെതിരെ മകനും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം നഷ്ടക്കച്ചവടമല്ലെന്നും സാങ്കേതിക പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ തിരുത്തുമെന്നും തുഷാര്‍ പറഞ്ഞു.
Photo courtesy : Google /images may be subject to copyright