അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി

Supreme Court Of Indiaന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചക്കകം വീണ്ടും പരീക്ഷ നടത്തണമെന്നും മറ്റു സ്ഥാപനങ്ങള്‍ പരീക്ഷ നടത്താനുള്ള സഹായങ്ങള്‍ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ മാസം നടന്ന സി.ബി.എസ്.ഇ. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാള്‍, അമിതാഭ് റോയ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.

 

 

പരീക്ഷ വിശ്വാസയോഗ്യമായി നടത്തുന്നതില്‍ സി.ബി.എസ്.ഇ. പരാജയപ്പെട്ടുവെന്നും ചോദ്യങ്ങള്‍ ചോര്‍ന്നതുമൂലം ഏതെങ്കിലുമൊരു കുട്ടിക്ക് നേട്ടമുണ്ടായെങ്കില്‍ പ്രവേശപരീക്ഷ വിഫലമായെന്നും കോടതി നിരീക്ഷിച്ചിരുന്നു. പരീക്ഷയെഴുതിയ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ചോദ്യങ്ങള്‍ ചോര്‍ന്നുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.

 

 

ഹരിയാനയിലെ റോത്തക്കില്‍ വാട്‌സ് ആപിലൂടെയും മൊബൈല്‍ ഫോണിലൂടെയും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക ചോര്‍ന്നതായി പൊലീസ് കണ്ടത്തെിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.