ബാര്‍ കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യും: കോടിയേരി ബാലകൃഷ്ണന്‍

ബാര്‍ കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യും: കോടിയേരി ബാലകൃഷ്ണന്‍

kodiyeriതൃശൂര്‍: ബാര്‍ കോഴ കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.എം. മാണി നുണപരിശോധനക്ക് വിധേയനായി വിജയിച്ചാല്‍ അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്ന് ഇടതുപക്ഷം പിന്‍വാങ്ങുമെന്നും കോടിയേരി അറിയിച്ചു.

ബാര്‍ കോഴക്കേസില്‍ കെ.എം. മാണി രക്ഷപ്പെടില്ല. നുണപരിശോധന യന്ത്രം കാണുമ്പോള്‍ മാണിയുടെ ശരീരം വിറയ്ക്കുമെന്നും എന്നാല്‍ നോട്ടെണ്ണല്‍ യന്ത്രം കാണുമ്പോള്‍ മാണി നേരെ നില്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു. ബാര്‍ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്വതന്ത്രവും നിയമപരവുമായ നിലപാട് സ്വീകരിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കേസ് അട്ടിമറിക്കാനാണ് വിജിലന്‍സ് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിയമോപദേശം തേടിയതെന്നും യു.ഡി.എഫ് ഭരണകാലത്ത് കേസുകള്‍ അട്ടിമറിക്കാന്‍ ചുമതലപ്പെടുത്തുന്നത് ഈ ഉദ്യോഗസ്ഥനെയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇ.പി. ജയരാജന് വെടിയേറ്റ സംഭവത്തിലെ സമഗ്രാന്വേഷണം മൂന്നുവര്‍ഷം മുന്‍പ് ഇദേഹത്തെ ഏല്‍പിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ തെരഞ്ഞെടുപ്പിലും ജാതി സംഘടനകള്‍ യു.ഡി.എഫിനെയാണ് പിന്തുണക്കാറുള്ളത്. ഈ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന സമ്പന്നരുടെ ആഹ്വാനങ്ങളെ അരുവിക്കരയില്‍ എല്‍.ഡി.എഫ് അതിജീവിക്കുമെന്നും ജാതിസംഘടനകളുടെ നേതൃത്വത്തിന്റെ നിലപാടുകളെയാണ് സി.പി.എം വിമര്‍ശിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.