സിയാലിന് റെക്കോര്‍ഡ് വരുമാനം; ലാഭം 144.58 കോടി; 21 % ലാഭവിഹിതം

സിയാലിന് റെക്കോര്‍ഡ് വരുമാനം; ലാഭം 144.58 കോടി; 21 % ലാഭവിഹിതം

cialകൊച്ചി: പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യത്തെ വിമാനത്താവളം നിര്‍മിച്ച് പുതിയ അടിസ്ഥാന സൗകര്യവികസന മാതൃക സൃഷ്ടിച്ച കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന് പതിനേഴാം വര്‍ഷത്തിലും മികച്ച നേട്ടം. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 413.96 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 144.58 കോടിയും.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം വരുമാനത്തില്‍ 14.55 ശതമാനവും ലാഭത്തില്‍ 16.25 ശതമാനവും വളര്‍ച്ച സിയാല്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 2013-14-ല്‍ 361.39 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 124.42 കോടി ലാഭവും.

ഈ സാമ്പത്തി ക വര്‍ഷത്തില്‍ കമ്പനി 179.30 കോടി രൂപ നികുതി കിഴിക്കാതെയുള്ള ലാഭം നേടിയിട്ടുണ്ട്്. കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗമാണ് വരവു ചെലവു കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രഖ്യാപിച്ചത്.

ഓഹരിയുടമകള്‍ക്ക് 21 ശതമാനം ലാഭ വിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 36 രാജ്യങ്ങളില്‍ നിന്നായി 18000-ല്‍ പ്പരം പേര്‍ക്ക് സിയാലില്‍ നിക്ഷേപമുണ്ട്. 2003-04 മുതല്‍ കമ്പനി തുടര്‍ച്ചയായി ലാഭ വിഹിതം നല്‍കിവരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 18 ശതമാനം ലാഭ വിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു.
നിലവിലെ ബോര്‍ഡ് നിര്‍ദേശം വാര്‍ഷിക പൊതുയോഗം അംഗീകരിച്ചാല്‍ മൊത്തം 153 ശതമാനം ലാഭ വിഹിതം ഓഹരിയുടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ കമ്പനിക്ക് കഴിയും. 2000-ലും 2006 ലും ഒന്നിനൊന്ന് കണക്കില്‍ അവകാശ ഓഹരി കമ്പനി വിതരണം ചെയ്തു. നാലിനൊന്ന് എന്ന അനുപാതത്തില്‍ വീണ്ടും അവകാശ ഓഹരി നല്‍കാന്‍ കഴിഞ്ഞ വാര്‍ഷിക പൊതുയോഗം തീരുമാനമെടുത്തിരുന്നു. ഓഗസ്റ്റ് പതിനെട്ടിന് എറണാകുളം ഫൈന്‍ ആര്‍ട്്‌സ് ഹാളിലാണ് ഈ വര്‍ഷത്തെ പൊതുയോഗം.

കരിപ്പൂര്‍ വിമാനത്താവള റണ്‍വെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് കൊച്ചി വിമാനത്താവളത്തിലേയ്ക്ക് മാറ്റാനും ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചു. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 64 ലക്ഷത്തിലധികം പേര്‍ കൊച്ചി വിമാനത്താവളത്തിലൂടെ യാത്രചെയ്തു. യാത്രക്കാരുടെ എണ്ണത്തില്‍ 21 ശതമാനമാണ് വളര്‍ച്ചാനിരക്ക്. കമ്പനിയുടെ ആകെ വരുമാനത്തിന്റെ അറുപതു ശതമാനത്തോളം കൊമേഴ്‌സ്യല്‍, ഡ്യൂട്ടി ഫ്രീ തുടങ്ങിയ വ്യോമഗതാഗതേതര മാര്‍ഗത്തിലൂടെയാണ് ലഭിച്ചത്.

കാര്‍ഗോ വിഭാഗവും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 64,935 ടണ്‍ ചരക്കാണ് 2014-15-ല്‍ സിയാല്‍ കാര്‍ഗോ കൈകാര്യം ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.28 1050 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍, ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ ണ സൗരോര്‍ജ വിമാനത്താവളമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ജലവൈദ്യുതോല്‍പ്പാദനം എന്നിങ്ങനെ വന്‍കിട പദ്ധതികള്‍ക്ക് സിയാല്‍ തുടക്കം കുറിച്ചിട്ടുണ്ട്.

മന്ത്രിമാരും സിയാല്‍ ഡയറക്ടര്‍മാരുമായ ശ്രീ.കെ.എം.മാണി, ശ്രീ.പി.കെ. കുഞ്ഞാലിക്കുട്ടി, ശ്രീ. കെ.ബാബു, ചീഫ് സെക്രട്ടറി ശ്രീ.ജി ജി തോംസണ്‍, സിയാല്‍ മാനേജിങ് ഡയറക്ടര്‍ ശ്രീ.വി.ജെ.കുര്യന്‍, ശ്രീ.എം.എ.യൂസഫലി, ശ്രീ.സി.വി.ജേക്കബ്, ശ്രീ.ഇ.എം.ബാബു, ശ്രീ. എന്‍.വി.ജോര്‍ജ്, ശ്രീ. കെ.റോയ്‌പോള്‍, ശ്രീമതി രമണി ദാമോദരന്‍, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.എ.എം.ഷബീര്‍, കമ്പനി സെക്രട്ടറി ശ്രീ.സജി കെ.ജോര്‍ജ്, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ശ്രീ.സുനില്‍ ചാക്കോ, ഡി.ജി.എം. ലെനി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.