ലളിത് മോദി വിവാദം: സുഷമ സ്വരാജ് രാജി സദ്ധത അറിയിച്ചതായി സൂചന

ലളിത് മോദി വിവാദം: സുഷമ സ്വരാജ് രാജി സദ്ധത അറിയിച്ചതായി സൂചന

sushma-3ന്യൂഡല്‍ഹി: ഐ.പി.എല്‍ അഴിമതിക്കേസ് പ്രതി ലളിത് മോദിയെ സഹായിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജി സദ്ധത അറിയിച്ചതായി സൂചന. എന്നാല്‍ സംഭവത്തില്‍ സുഷമ സ്വരാജിനെതിരെ നടപടി വേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജിസന്നദ്ധത അറിയിച്ചെങ്കിലും മോദിയും ആര്‍എസ്പിയും സുഷമയുടെ രാജിസന്നദ്ധത തള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജി വെക്കരുതെന്ന് സുഷമസ്വരാജിന് ആര്‍എസ്എസ് കര്‍ശന നിര്‍ദേശം നല്‍കിയെന്നും സൂചനകളുണ്ട്.

ലളിത് മോദിക്കുള്ള സഹായം കേവലം മാനുഷിക പരിഗണന മാത്രമായിരുന്നുവെന്ന സുഷമയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുഷമ സ്വരാജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോദിക്ക് വിസ ലഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാറില്‍ മന്ത്രിപദവി ഉപയോഗിച്ച് സുഷമ സ്വാധീനം ചെലുത്തിയെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് സുഷമക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. അതേസമയം സുഷമ സ്വരാജിന് പിന്തുണയുമായി ശിവസേന രംഗത്തെത്തി.

വിദേശകാര്യമന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് സുഷമ സ്വരാജിനെതിരെ നടക്കുന്നതെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണിതെന്നും ശിവസേന ആരോപിച്ചു.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.