കോപ്പ അമേരിക്ക: ബൊളീവിയക്ക് ചരിത്ര വിജയം
സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ഇക്വഡോറിനെതിരെ ബൊളീവിയക്ക് മിന്നുന്ന ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കരുത്തരായ ഇക്വഡോറിനെ തുരത്തി ബൊളീവിയ ചരിത്ര വിജയം സ്വന്തമാക്കിയത്.
നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പ അമേരിക്ക ഫുട്ബോളില്‍ ബൊളീവിയ ഒരു മത്സരം ജയിക്കുന്നത്. മത്സരം തുടങ്ങി അഞ്ചാം മിനുറ്റില്‍ തന്നെ പ്രതിരോധ നിരയിലെ റൊണാള്‍ഡ് റാല്ഡസാണ് ബൊളീവിയക്ക് വേണ്ടി ആദ്യഗോള്‍ നേടിയത്.
പതിനെട്ടാം മിനുറ്റില്‍ മാര്ട്ടിന് സ്മെഡ്ബര്‍ഗ് ഇക്വഡോറിന്റെ ഗോള്‍വല ചലിപ്പിച്ചപ്പോള്‍ മുപ്പത്തിയെട്ടാം മിനുറ്റില്‍ ലഭിച്ച പൊനാല്‍റ്റി ബൊളീവിയന്‍ ഗോള്‍കീപ്പര്‍ റോമല്‍ ക്യുയോനസിന്റെ പ്രതിരോധത്തില്‍ തട്ടി പുറത്തുപോയി. ആദ്യ പകുതി അവസാനിക്കുംമുമ്പെ മൂന്നാം ഗോളും അടിച്ച് ബൊളീവിയ വിജയം ഉറപ്പിച്ചു.
ഇതോടെ ഗ്രൂപ്പ് എയില്‍ ബൊളീവിയ മൂന്നാം സ്ഥാനത്തെത്തി. അതേസമയം ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ചിലിയെ മെക്സിക്കോ സമനിലയില്‍ തളച്ചു. ലാറ്റിനമേരിക്കന്‍ രീതിയില്‍ ആക്രമണോത്സുകരായി മുന്നേറിയ ഇരുടീമുകളും മത്സരത്തില്‍ മൂന്ന് വീതം ഗോള്‍ നേടി.
Photo courtesy : Google /images may be subject to copyright