കോപ്പ അമേരിക്ക: ഉറുഗ്വായ്‌ക്കെതിരെ അര്‍ജന്റീനക്ക് ജയം

കോപ്പ അമേരിക്ക: ഉറുഗ്വായ്‌ക്കെതിരെ അര്‍ജന്റീനക്ക് ജയം

messi0ചിലി: കോപ്പ അമേരിക്കയിലെ രണ്ടാം മല്‍സരത്തില്‍ ഉറുഗ്വായ്‌ക്കെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം. ലാറ്റിന്‍ ശക്തികള്‍ ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്.

 
ഗ്രൂപ്പ് ബിയില്‍ പുലര്‍ച്ചെ നടന്ന മത്സരത്തിന്റെ 56ാം മിനിറ്റിലാണ് അഗ്യൂറോ ഗോള്‍വല ചലിപ്പിച്ചത്. പാബ്ലോ സബലേറ്റ നല്‍കിയ പാസ് ഉറുഗ്വായ് പ്രതിരോധത്തെ തകര്‍ത്ത് ഡൈവിങ് ഹെഡറിലൂടെ അഗ്യൂറോ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ രണ്ടു കളികളില്‍നിന്ന് അര്‍ജന്റീനയുടെ സമ്പാദ്യം നാലു പോയിന്റായി.

 

 

ആദ്യ മത്സരത്തില്‍ പരാഗ്വേയുമായി സമനില നേടിയ അര്‍ജന്റീന അടുത്ത മത്സരത്തില്‍ ജമൈക്കയെ നേരിടും. അതേസമയം ഗ്രൂപ്പ് ബി മത്സരത്തില്‍ ജമൈക്കയെ എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വ പരാജയപ്പെടുത്തി. 36-ാം മിനിറ്റില്‍ എഡ്ഗാര്‍ ബെനിറ്റസാണ് പരാഗ്വയുടെ വിജയഗോള്‍ നേടിയത്. ഇതോടെ രണ്ടു കളികളില്‍നിന്ന് പരാഗ്വെക്ക് നാലു പോയിന്റായി.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.