അല്‍ബേനിയ: പുരാതന ഹര്‍മ്യങ്ങളുടെ അതിശയലോകം

അല്‍ബേനിയ: പുരാതന ഹര്‍മ്യങ്ങളുടെ അതിശയലോകം

alban-thumb-large-647x370അല്‍ബേനിയയുടെ തലസ്ഥാനമാണ് ടിരാന. യൂറോപ്പിലെ ഏറ്റവും അവികസിത മേഖലയായിരുന്നു ഇത്. പക്ഷെ ഇപ്പോള്‍, ഇത് ഒരു മെട്രോപൊളിറ്റന്‍ നഗരമായി മാറിയിരിക്കുന്നു. ഇവിടുത്തെ സമ്പദ്ഘടനയുടെയും രാഷ്ട്രീയത്തിന്റെയും കേന്ദ്രസ്ഥാനമാണ് ഈ നഗരം. സര്‍ക്കാര്‍ കെട്ടിടങ്ങളും ഓഫീസുകളും നിറഞ്ഞ നഗരമാണിത്. വിട്ടുകളയാന്‍ പറ്റാത്ത തീരെ കുറവ് കേന്ദ്രങ്ങളെ ഈ നഗരത്തിലുള്ളൂ. സ്‌കാന്‍ഡര്‍ബെര്‍ഗ് ചത്വരവും എറ്റ്‌ഹെംബെയ് പള്ളിയും അവിസ്മരണീയമാണ്. സ്‌കാന്‍ഡര്‍ബെര്‍ഗ് എന്ന അല്‍ബേനിയയുടെ ദേശീയ നായകന്റെ പേരിലുള്ളതാണ് സ്‌കാന്‍ഡര്‍ബെര്‍ഗ് ചത്വരം. അല്‍ബേനിയയുടെ നായകന്റെ ഒരു കൂറ്റന്‍ പ്രതിമയും ഇവിടെ കാണാം. മറ്റ് യൂറോപ്യന്‍ തലസ്ഥാനനഗരികളില്‍ നിന്നും വ്യത്യസ്തമായി ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും ഇവിടെ വിലക്കുറവാണ്. അതുകൊണ്ട്, ജീവിതച്ചെലവും ഇവിടെ കുറവ് തന്നെ.

അല്‍ബേനിയക്കാര്‍ സൗഹൃദത്തെ വിലമതിക്കുന്നവരാണ്. നാശനഷ്ടങ്ങളുടെ ലക്ഷണം പോലുമില്ലാത്ത ധാരാളം കേന്ദ്രങ്ങള്‍ ഇവിടെ കാണാം. ആള്‍ത്തിരക്കില്ലാത്ത കടല്‍ത്തീരങ്ങളും മനംമയക്കുന്ന രമ്യഹര്‍മ്മ്യങ്ങളും ഈ രാജ്യത്തിന്റെ പ്രധാനസവിശേഷതകള്‍ ആണ്. ഇവിടേക്കുള്ള യാത്ര മറ്റ് യൂറോപ്യന്‍ കേന്ദ്രങ്ങളെ അപേക്ഷിച്ച് തീരെ ചിലവുകുറവാണ്. മെഡിറ്ററേനിയന്‍ ഗ്രാമവും ചരിത്രമുറങ്ങുന്ന കോട്ടക്കൊത്തളങ്ങളും പഴയകാല നഗരങ്ങളും നിങ്ങളെ പുരാതന യൂറോപ്പിലേക്ക് നയിക്കും.

അല്‍ബേനിയയിലേക്ക് ഒരു യാത്രയാകാം…കാരണം അത് തീര്‍ച്ചയായും നിങ്ങള്‍ ഒരായുസ്സുമുഴുവന്‍ ഓര്‍ത്തിരിക്കും.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.