ആരാധകര്‍ക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കാന്‍ മോഹം; അരുണ്‍ വിജയ്

ആരാധകര്‍ക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കാന്‍ മോഹം; അരുണ്‍ വിജയ്

11154914_971709949526299_8477723177412607256_oകഥാപാത്രത്തിലേക്കുള്ള പരിണാമം..?
പലപ്പോഴും കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് പരിണമിക്കുക അല്‍പം പ്രയാസമായിരുന്നു. ഇത്തരമൊരു കഥാപാത്രത്തെ ആദ്യമായാണ് കൈകാര്യം ചെയ്തത്. ഗൗതം മേനോനാണ് എന്നിലെ മികച്ച പ്രകടനം പുറത്തെടുത്തത്. ചിത്രത്തിലെ പ്രധാന സീക്വന്‍സുകള്‍ അവസാനമാണ് ഷൂട്ട് ചെയ്തത്. എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ആ കഥാപാത്രത്തെ എന്നില്‍ നിന്നും പുറത്തെടുക്കാന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നെ വിക്ടര്‍ മനോഹര്‍ എന്ന കഥാപാത്രത്തിലേക്ക് നയിച്ചതും ഗൗതം സാറിന്റെ ആത്മവിശ്വാസമായിരുന്നു….
എല്ലാ ക്രെഡിറ്റും സംവിധായകനുള്ളതാണോ…?
തീര്‍ച്ചയായും… അതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനുള്ളതാണ്. ദ്ദേഹമുള്ളതിനാലാണ് എനിക്ക് കഥാപാത്രത്തിലേക്ക് കടക്കാനായത്. വീണ്ടും അദ്ദേഹത്തോടൊപ്പം പണിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം എപ്പോള്‍ വിളിച്ചാലും ഞാന്‍ അവിടെയെത്തും.
ഗൗതം മേനോനൊപ്പം എന്തെങ്കിലും പുതിയ പദ്ധതികള്‍?
വാ ഡീല്‍ എന്ന എന്റെ ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിനിടയിലാണ് അദ്ദേഹം എന്നെ മുഖ്യകഥാപാത്രമായി ഒരു സിനിമ ചെയ്യുന്ന കാര്യം പറഞ്ഞത്. അതെന്നെ വല്ലാതെ ഹരം കൊള്ളിച്ചു. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് അതിന് മുമ്പ് രണ്ട് ഉത്തരവാദിത്വങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അത് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും ഒന്നിക്കും. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

‘യെന്നൈ അറിന്താല്‍’ എന്ന ചിത്രത്തിലെ പ്രകടനത്തെ അച്ഛന്‍ എങ്ങനെ വിലയിരുത്തി?

ആരും എന്നില്‍ നിന്നും ഇങ്ങനെയൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കഥാപാത്രം എല്ലാവരെയും അമ്പരപ്പിച്ചു. ഇതുപോലെ എപ്പോഴും സംഭവിക്കണമെന്ന് ആഗ്രഹം. സെറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഞാന്‍ എന്റെ ഭാര്യയോടുപോലും ഇക്കാര്യം സംസാരിക്കാറില്ല. പക്ഷെ സിനിമ കണ്ടപ്പോള്‍ എല്ലാവരും അമ്പരന്നുപോയി. എന്റെ അച്ഛന്‍ എന്നെ അഭിനന്ദിച്ചു. അദ്ദേഹത്തിന് വാക്കുകളില്ലായിരുന്നു….

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.