കേ​ര​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള 11 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം സ​ജീ​വ​മാ​യു​ണ്ടെ​ന്ന് കേ​ന്ദ്ര​സർക്കാർ.

കേ​ര​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള 11 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം സ​ജീ​വ​മാ​യു​ണ്ടെ​ന്ന് കേ​ന്ദ്ര​സർക്കാർ.

കേ​ര​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള 11 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം സ​ജീ​വ​മാ​യു​ണ്ടെ​ന്ന് കേ​ന്ദ്ര​സർക്കാർ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യിലാണ് ഇക്കാര്യം അ​റി​യി​ച്ച​ത്. എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം അറിയിച്ചു.

കേ​ര​ളം, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ള്‍, രാ​ജ​സ്ഥാ​ന്‍, ബിഹാ​ര്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ജ​മ്മു​ കാ​ഷ്മീ​ര്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഐ​എ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 17 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങള്‍വഴി ആശയപ്രചാരണം നടക്കുന്നുണ്ട്.

ഐ​എസി​ന്‍റെ സാ​ന്നി​ധ്യ​വു​മാ​യോ ഐ​എ​സ് അ​നു​കൂ​ല നി​ല​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടോ 122 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഐ​എസി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും ഐ​എ​സി​നെ നേ​രി​ട്ട് പി​ന്തു​ണ​യ്ക്കു​ന്ന സ​മീ​പ​നം പു​ല​ര്‍​ത്തു​ന്ന വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സ​ജീ​വ​മാ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.