വായ്പ വാഗ്ദാനം നല്കി ഓണ്‍ലൈന്‍ തട്ടിപ്പ്, നാല് പേര് അറസ്റ്റില്‍.
![വായ്പ വാഗ്ദാനം നല്കി ഓണ്‍ലൈന്‍ തട്ടിപ്പ്, നാല് പേര് അറസ്റ്റില്‍. വായ്പ വാഗ്ദാനം നല്കി ഓണ്‍ലൈന്‍ തട്ടിപ്പ്, നാല് പേര് അറസ്റ്റില്‍.](https://uniquetimes.in/wp-content/uploads/2021/08/image-9-744x370.jpg)
മൊബൈല്‍ സന്ദേശങ്ങളായും ഫോണ്‍വിളികളായും വന്‍തുക വായ്പയായി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനായി പണം തട്ടിയ കേസില്‍ നാല് പേര് അറസ്റ്റില്‍. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാമെന്ന് പരസ്യവും മൊബൈലിലേക്ക് സന്ദേശവും നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഫോണില്‍ വിളിച്ച ശേഷം വിശ്വാസ്യത ലഭിക്കും തരത്തില്‍ സംസാരിക്കും. തമിഴ്നാട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട സ്വദേശികളാണ് താനൂരില്‍ അറസ്റ്റിലയാത്. വീരകുമാര്‍ (33), മുത്തു സരുണ്‍ (32), രാഹുല്‍ (24), ജിബിന്‍ (28) എന്നിവരാണ് അറസ്റ്റിലയത്. വീരകുമാറാണ് വ്യാജമായി ആധാറും പാനും നിര്‍മ്മിച്ച് ബെംഗളുരുവിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയത്. താനൂര്‍ സ്വദേശിയായ ഒരാള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായതോടെ ഇയാള്‍ നല്കിയ പരാതിയിലാണ് കേസന്വേഷണം നടന്നത്.
Photo Courtesy : Google/ images are subject to copyright