രക്ഷാദൗത്യം രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുറപ്പെട്ടേക്കും
![രക്ഷാദൗത്യം രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുറപ്പെട്ടേക്കും രക്ഷാദൗത്യം രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുറപ്പെട്ടേക്കും](https://uniquetimes.in/wp-content/uploads/2022/02/air-744x370.jpg)
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുറപ്പെട്ടേക്കും. ഇരുപതിനായിരത്തോളം വരുന്ന ഇന്ത്യക്കാരെ ആണ് ഒഴിപ്പിക്കാനായി ശ്രമിക്കുന്നത്. ആദ്യ വിമാനങ്ങള്‍ റൊമാനിയയിലേക്കും ബുഡാപെസ്റ്റിലേക്കും ആണ് സര്‍വീസ് നടത്തുക. വിമാനങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ തിരിക്കും. റോമാനിയന്‍ തലസ്ഥാനമായ ബുക്കറസ്റ്റില്‍ വിമാനം എത്തും. ഇവിടെ നിന്നാകും രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുക. അതേസമയം, അതിര്‍ത്തികളിലെ റോഡു മാര്‍ഗം യുക്രൈന് വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള രജിസ്ട്രേഷന് ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി. പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രൈന് അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫീസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചു പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രൈന് അതിര്‍ത്തിയിലെ ലിവിവില്‍ ക്യാംപ് തുടങ്ങും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona