കനത്ത സുരക്ഷയിൽ അമർനാഥ്‌ തീർത്ഥാടനത്തിന് തുടക്കമായി

കനത്ത സുരക്ഷയിൽ അമർനാഥ്‌ തീർത്ഥാടനത്തിന് തുടക്കമായി

അമർനാഥ് തീർത്ഥാടന യാത്രയ്ക്ക് ഇന്ന് തുടക്കമായി. 4603 പേരടങ്ങുന്ന ആദ്യസംഘം പുറപ്പെട്ടു. 231 വാഹനങ്ങളടങ്ങുന്ന യാത്രാ വാഹനവ്യൂഹം ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു . 52 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടന യാത്രയാണിത്. ഓഗസ്റ്റ് 19ന് അവസാനിക്കും. ബം ബം ഭോലെ’, ‘ഹർ ഹർ മഹാദേവ്’ എന്ന നാമജപത്തോടെയാണ് തീർത്ഥാടകർ യാത്ര ആരംഭിച്ചത്. രണ്ട് വഴികളിലൂടെയാണ് ഇത്തവണയും തീർത്ഥയാത്ര. 48 കി. മീ ദൂരമുള്ള പരമ്പരാഗത നുൻവാൻ പഹൽഗാം വഴിയും 14 കി മീ ദൂരമുള്ള ബാൽറ്റൽ വഴിയുമാണ് ഇത്തവണ തുറന്നിട്ടുള്ളത്. 3880 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹ. കനത്ത സുരക്ഷയാണ് തീർത്ഥാടകർക്കായി കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ളത്. ജമ്മു കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഉൾപ്പടെ വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയിലാണ് തീർത്ഥാടനം.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.