കോഴിക്കോട് കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടനം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
![കോഴിക്കോട് കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടനം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു കോഴിക്കോട് കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്രസ്ഫോടനം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു](https://uniquetimes.in/wp-content/uploads/2024/06/4-9-483x370.jpg)
കോഴിക്കോട് ജില്ലയിൽ ഉഗ്ര സ്ഫോടനശബ്ദം . കല്ലാനോട് ഇല്ലിപ്പിലായി മേഖലയിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദമാണ് ജനങ്ങളിൽ ഭീതി പരത്തിയിരിക്കുന്നത് .ഇന്നലെ രാത്രി 10.30 നാണ് വലിയ ശബ്ദം കേട്ടത്. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറഞ്ഞു. പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണെന്നാണ് വിവരം. മുൻപ് മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികൾ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.
Photo Courtesy: Google/ images are subject to copyright