ടി20 ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം
![ടി20 ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം ടി20 ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം](https://uniquetimes.in/wp-content/uploads/2024/06/2-18-528x370.jpg)
ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം. ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഏകദിന ലോകകപ്പിലെന്ന പോലെ ഇന്ത്യ അപരാജിതരായി ടി20 ലോകകപ്പിന്റേയും ഫൈനലിലെത്തിയത്. നാളെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 171-7, ഇംഗ്ലഷ് 16.4 ഓവറില്‍ 103ന് ഓള് ഔട്ട്. 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി തുടക്കത്തില്‍ പൊരുതാൻ ശ്രമിച്ച ക്യാപ്റ്റന്‍ ജോസ് ബ്ടലറിനെ(23) നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അക്സര്‍ കൂടാരം കയറ്റിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങി. ഐപിഎല്ലില്‍ തിളങ്ങിയ ഫില്‍ സാൾട്ടിന്റെ കുറ്റിയറുത്ത് ജസ്പ്രീത് ബുമ്ര രണ്ടാം പ്രഹരമേല്‍പ്പിച്ചു.പിന്നാലെ ജോണി ബെയര്‍സ്റ്റോ(0)യെ ക്ലീൻ ബൗൾഡ് ആക്കി പവര്‍ പ്ലേയില്‍ തന്നെ അക്സര്‍ ഇംഗ്ലണ്ടിന്റെ വിധിയെഴുതി.
ഇതോടെ 2022 ലോകകപ്പിൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങി പുറത്തായതിന്റെ പകവീട്ടൽ കൂടിയായി ഇത്തവണത്തെ ഇംഗ്ലണ്ടിനെ സെമിയില്‍ കീഴടക്കി ഫൈനലിലെത്തിയ ഇന്ത്യയുടെ ജയം.
Photo Courtesy: Google/ images are subject to copyright