പതിനഞ്ചാമത് മണപ്പുറം എംബിഎ അവാർഡ് ഡോ. ഹഫീസ് റഹ്മാന് സമ്മാനിച്ചു

പതിനഞ്ചാമത് മണപ്പുറം  എംബിഎ അവാർഡ് ഡോ. ഹഫീസ് റഹ്മാന് സമ്മാനിച്ചു

പതിനഞ്ചാമത് മണപ്പുറം മൾട്ടിബില്യണയർ ബിസിനസ് അച്ചീവർ (എംബിഎ) അവാർഡ് സൺറൈസ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഹഫീസ് റഹ്മാന് സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മണപ്പുറം ഫിനാൻസ്എം ഡി ആൻഡ് സി ഇ ഒ, വി പി നന്ദകുമാർ പുരസ്കാരം സമ്മാനിച്ചു. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഗോകുലം ഗോപാലൻ, എംബിഎ അവാർഡ്, FICF ക്ളബ് എന്നിവയുടെ  സ്ഥാപകനും പെഗാസസ് ചെയർമാനുമായ അജിത് രവി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു . ഈ നേട്ടത്തോടുകൂടി ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായ ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ (എഫ്ഐസിഎഫ്) ഡോ. റഹ്മാന് അംഗത്വം ലഭിക്കും. ആയിരം കോടി ആസ്തിയും സാമൂഹികപ്രതിബദ്ധതയുമുള്ള ബിസിനസ്സുകാരും, MBA അവാർഡ് ജേതാക്കളുമായവരുടെ ഒരു വിശിഷ്ട ക്ലബ്ബാണ് FICF. മികച്ച ബിസിനസ്സ് നേട്ടങ്ങളെയും മികവുകളെയും പ്രതിനിധീകരിച്ച്, സാമൂഹിക ലക്ഷ്യങ്ങളിൽ സജീവമായി സംഭാവന നൽകിക്കൊണ്ട് സംരംഭകർക്ക് പ്രചോദനമായി നിലകൊള്ളുന്ന, സാമൂഹിക പുരോഗതിക്കായി അവരുടെ ആശയങ്ങൾ പ്രയോജനപ്പെടുത്താൻ FICF. ലക്ഷ്യമിടുന്നു.

ശ്രീ വി പി നന്ദകുമാർ, ശ്രീ ജോയ് ആലുക്കാസ്, എം എ യൂസഫ് അലി, ശ്രീ ടി എസ് കല്യാണരാമൻ, ശ്രീ പി എൻ സി മേനോൻ, ശ്രീ ഗോകുലം ഗോപാലൻ, ഡോ രവി പിള്ള, ശ്രീ എം പി രാമചന്ദ്രൻ, കൊച്ചൗസെഫ് ചിറ്റിലപ്പിള്ളി, സാബു എം ജേക്കബ് , ഡോ വിജു ജേക്കബ്, ഡോ എ വി അനൂപ്, ഡോ വർഗീസ് കുര്യൻ, അഡ്വ പി കൃഷ്ണദാസ് തുടങ്ങിയവരാണ് മുൻ എംബിഎ അവാർഡ് ജേതാക്കൾ.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.