പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർല തെരഞ്ഞെടുക്കപ്പെട്ടു
പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ ശബ്ദവോട്ടോടെ തെരഞ്ഞെടുത്തു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മുന്‍ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിര്‍ളയും പ്രതിപക്ഷ ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷുമാണ് പത്രിക നല്‍കിയത്.ഓം ബിർലയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്സഭ പാസാക്കി
പ്രതിപക്ഷം സ്പീക്കര്‍ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി.സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, പാർലമെന്ററി കാര്യമന്ത്രിയും ഓം ബിർലയെ അധ്യക്ഷപദത്തിലേയ്ക്ക് ആനയിച്ചു.
Photo Courtesy: Google/ images are subject to copyright