രക്ഷകനായ ബസ് ഡ്രൈവര്‍ക്ക് എം വി ഡി യുടെ ആദരം; സ്കൂട്ടർ യാത്രികന് അഞ്ചുദിവസത്തെ പരിശീലനം
![രക്ഷകനായ ബസ് ഡ്രൈവര്‍ക്ക് എം വി ഡി യുടെ ആദരം; സ്കൂട്ടർ യാത്രികന് അഞ്ചുദിവസത്തെ പരിശീലനം രക്ഷകനായ ബസ് ഡ്രൈവര്‍ക്ക് എം വി ഡി യുടെ ആദരം; സ്കൂട്ടർ യാത്രികന് അഞ്ചുദിവസത്തെ പരിശീലനം](https://uniquetimes.in/wp-content/uploads/2024/06/3-12.jpg)
സ്കൂട്ടർ തെന്നിമറിഞ്ഞ് നടുറോഡിലേക്കുവീണ യുവാവിനെ ബസ്സിനടിയില്‍പ്പെടാതെ രക്ഷിച്ച ഡ്രൈവർക്ക് മോട്ടോർവാഹനവകുപ്പിന്റെ ആദരം. മാവൂർ-നായർകുഴി-മുക്കം റൂട്ടില്‍ സർവീസ് നടത്തുന്ന ആർമീസ് ബസിലെ ഡ്രൈവറും പൊറ്റശ്ശേരി സ്വദേശിയുമായ കെ.ടി. ചക്രവാണിയെയാണ് പ്രശംസാപത്രം നല്കി മോട്ടോർവാഹനവകുപ്പ് ആദരിച്ചത്. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബി. ഷെഫീഖ് പൊന്നാടയണിയിച്ചു. അതിവേഗത്തില്‍ സ്കൂട്ടർ ഓടിച്ച് അപകടം വരുത്തിവെച്ച നായർകുഴി സ്വദേശിയായ സംവൃതിനെ അഞ്ചുദിവസത്തെ പരിശീലനത്തിനായി എടപ്പാളിലെ ഐ.ഡി.ടി.ആർ. സെന്ററിലേക്ക് വിടുകയും ചെയ്തു.മുക്കം നഗരസഭയിലെ പുല്‍പ്പറമ്പ് നായർകുഴി റോഡില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സ്കൂട്ടർ തെന്നിമറിഞ്ഞത്. കോഴിക്കോട്ട് നടന്ന പരിപാടിയില്‍ എൻഫോഴ്സ്മെന്റ് എം.വി.ഐ. പി.എസ്. ശ്രീശൻ, എ.എം.വി.ഐ. കെ. ജിതോഷ് എന്നിവർ സംബന്ധിച്ചു. ഈസ്റ്റ് നായർകുഴിയില്‍ നാട്ടുകാരുടെ നേതൃത്വത്തിലും ചക്രവാണിയെ ആദരിച്ചിരുന്നു. പഞ്ചായത്തംഗം ശിവദാസൻ ബംഗ്ലാവില്‍ പൊന്നാടയണിയിച്ചു.
Photo Courtesy: Google/ images are subject to copyright