സാജ്ഹോട്ടൽസ്, ഡിക്യു വാച്ചസ് മിസിസ് ഗ്ലാം വേൾഡ് 2024 കിരീടം ബ്രസീലിൽ നിന്നുള്ള അലീനി മോങ് സാലി സ്വന്തമാക്കി .

സാജ്ഹോട്ടൽസ്, ഡിക്യു വാച്ചസ്  മിസിസ്  ഗ്ലാം വേൾഡ് 2024 കിരീടം  ബ്രസീലിൽ  നിന്നുള്ള  അലീനി മോങ് സാലി സ്വന്തമാക്കി .

 

മിസിസ്‌ ഗ്ലാം വേൾഡ് 2024 ബ്രസീലിൽ  നിന്നുള്ള  അലീനി മോങ് സാലി  കരസ്ഥമാക്കി.  ഇന്ത്യയിൽ  നിന്നുള്ള മേഗൻ ഫെർണ്ണാണ്ടസ്  ഫസ്റ്റ് റണ്ണറപ്പും സൗത്ത് ആഫ്രിക്കയുടെ   സാമന്ത സ്റ്റെഫാനി എഡ്വേർഡ്സ് സെക്കൻഡ്  റണ്ണറപ്പുമായി.  ജൂൺ 9 ന് കൊച്ചി ലെ മെറിഡിയനിൽ വച്ച് നടന്ന മിസിസ്‌ ഗ്ലാം വേൾഡിഡ്   മത്സരത്തിലാണ് ഇവർ ജേതാക്കളായത്. സാജ്ഹോട്ടൽസ്, ഡിക്യു വാച്ചസ് എന്നിവയുടെ സഹകരണത്തോടെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മിസിസ്‌ ഗ്ലാം വേൾഡ് മത്സരത്തിന്റെ സ്ഥാപകനും പെഗാസസ് ചെയർമാനുമായ അജിത് രവി പെഗാസസിന്റെ മുഖ്യ കാർമികത്വത്തിലാണ് ഫലപ്രഖ്യാപനവും കിരീടധാരണവും നടന്നത്.  മിസിസ്‌ ഗ്ലാം വേൾഡ് വിജയിയെ മുൻ വിജയി പൂജ മോഹൻ സുവർണ്ണകിരീടമണിയിച്ചു.  ഫസ്റ്റ് റണ്ണറപ്പിനെ സാജ് ഏർത്ത് ഹോട്ടൽ ജി എം ഉണ്ണികൃഷ്ണൻ നായരും  സെക്കൻഡ് റണ്ണറപ്പിനെ വൈബ് മൂന്നാർ എം ഡി ജോളി ആന്റണി കിരീടങ്ങളണിയിച്ചു.  കേവലം അഴകളവുകൾ മാത്രമല്ല ബുദ്ധിയും, അറിവും, മാനുഷീകതയും ഉൾക്കൊള്ളുന്ന മാനവീകതയ്ക്കാണ് പ്രാധാന്യം എന്ന തത്വത്തെ മുറുകെപ്പിടിച്ചാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സൗന്ദര്യമത്സരങ്ങൾ  സംഘടിപ്പിക്കുന്നത്.   ചരിത്രത്തിലാദ്യമായി സൗന്ദര്യമത്സരങ്ങളിൽ നിന്നും ശരീരത്തിന് അമിതപ്രധാന്യം  നൽകുന്ന ബിക്കിനി റൗണ്ട് ഒഴിവാക്കി മത്സരങ്ങൾ സംഘടിപ്പിച്ചത് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ്. മറ്റു പല അന്താരാഷ്ട്രമത്സരങ്ങളിൽ നിന്നും ബിക്കിനി മത്സരങ്ങൾ ഒഴുവാക്കുന്നതിന് പെഗാസസ് ഇതിലൂടെ  വഴികാട്ടിയായി.

ദാസുൻ വി ഇമുക്തി ബണ്ഡാര വിജേസിംഗ് ( ഫൗണ്ടർ/സിഇഒ  ദി വാക്ക് സ്റ്റുഡിയോ, ശ്രീലങ്ക ), ബാലൻ മാവ്വ (നടി & മോഡൽ, ഫ്രാൻസ് ), അംബിക എസ് നായർ (നടി, ഇന്ത്യ ), രോഹിത് മഞ്ജരേക്കർ (സംഗീത സംവിധായകൻ, കാനഡ ) ഡോ. ഫോങ് തോ ജോംങ് (ഡോക്ടർ , മലേഷ്യ ) എന്നിവരടങ്ങിയ  പ്രമുഖ വ്യക്തികളുടെ പാനലാണ്  വിജയികളെ തിരഞ്ഞെടുത്തത്.

 

കോണ്ടിനെന്റൽ  ടൈറ്റിൽ വിജയികൾ

മിസിസ് ഗ്ലാം വേൾഡ് ഏഷ്യ – തായ്‌വാൻ

മിസിസ് ഗ്ലാം വേൾഡ് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക

മിസിസ് ഗ്ലാം വേൾഡ് യൂറോപ്പ് – ഫ്രാൻസ്

മിസിസ് ഗ്ലാം വേൾഡ് സൗത്ത് അമേരിക്ക – ബ്രസീൽ

മിസിസ് ഗ്ലാം വേൾഡ് നോർത്ത് അമേരിക്ക – കാനഡ

സബ് ടൈറ്റിൽ വിജയികൾ

മിസിസ് ഗ്ലാം വേൾഡ് സോളിഡാരിറ്റി – മലേഷ്യ

മിസിസ് ഗ്ലാം വേൾഡ് ഫാഷനിസ്റ്റ – തായ്‌വാൻ

മിസിസ് ഗ്ലാം വേൾഡ് ടാലന്റ് – ബ്രസീൽ

മിസിസ് ഗ്ലാം വേൾഡ് സെൻസേഷണൽ – കാനഡ

മിസിസ് ഗ്ലാം വേൾഡ് ഡിലിജന്റ്  – ഫ്രാൻസ്

മിസിസ് ഗ്ലാം വേൾഡ് ഇൻസ്പയറിങ്   – ബാഷ്കോർട്ടസ്താൻ

മിസിസ് ഗ്ലാം വേൾഡ് വൈവിഷ്യസ് – ഉസ്‌ബെക്കിസ്ഥാൻ

മിസിസ് ഗ്ലാം വേൾഡ് ഷൈനിംഗ് സ്റ്റാർ – അർമേനിയ

മിസിസ് ഗ്ലാം വേൾഡ് റാംപ് വാക്ക് – ഇന്ത്യ

വീകെവീസ്  മിസിസ് കൾനേറിയൻ 2024 – സൗത്ത് ആഫ്രിക്ക

മിസിസ് ഗ്ലാം വേൾഡ് നാഷണൽ കോസ്റ്റ്യൂം – ബ്രസീൽ

മിസിസ് ഗ്ലാം വേൾഡ് അഡോറബിൾ – ശ്രീലങ്ക

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന മിസിസ് ഗ്ലാം വേൾഡ് 2024 ന്റെ  പ്രധാന പങ്കാളികൾ സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സും ഡി ക്യു  ആണ്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, FICF, യൂണിക്‌ടൈംസ് , വൈബ് , ഡി ക്യു ഫെയ്സ്, ബോഡി സ്കിൻ ഫ്രണ്ട്ലി സോപ്പ് എന്നിവ പങ്കാളികളാണ് നൽകുന്നത്. പറക്കാട്ട് റിസോർട്ട്, കൽപന ഇന്റർനാഷണൽ, ടൈംസ് ന്യൂ, യുടി വേൾഡ്, ഐശ്വര്യ അഡ്വർടൈസിങ് , യൂറോപ്പ് ടൈംസ്, അൽകാസർ, റിയോട്ടോ ഇലക്ട്രിക്സ്, നീനു പ്രോ ദ സൗണ്ട് എക്സ്പെർട്ട്സ്, ഗ്രീൻ മീഡിയ, സെന്റ് ജോസഫ് ഹോസ്പിറ്റൽ ട്രസ്റ്റ്, ദിവാസ്, വീകെവീസ് കാറ്ററേഴ്സ്, അക്ഷയ് ഇൻകോ, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവരാണ് സഹ പങ്കാളികൾ. രാജ്യത്തിന്റെ  സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക മൂല്യങ്ങൾ പ്രദർശിപ്പിക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ മത്സരം സംഘടിപ്പിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം .

അർമേനിയയിൽ നിന്നുള്ള എൽമിറ കസാരിയൻ, ബാഷ്കോർട്ടസ്താനിൽ നിന്നുള്ള സുൽഫിയ ആപ്റ്റിന, ബ്രസീലിൽ നിന്നുള്ള അലീനി മോങ് സാലി, കാനഡയിൽ നിന്നുള്ള ജാനിസ് കോൺസെപ്ഷൻ, ഫ്രാൻസിൽ നിന്നുള്ള ഷാർലറ്റ് ഗെസ്ബെർട്ട് പെരസ്, ഇന്ത്യയിൽ നിന്നുള്ള മാഗൻ ഫെർണാണ്ടസ്, മലേഷ്യയിൽ നിന്നുള്ള ഹറൂപ് കൗർ ശർമുഖ് സിംഗ്,ദക്ഷിണാഫ്രിക്കയിൽ  നിന്നുള്ള സാമന്ത സ്റ്റെഫാനി എഡ്വേർഡ്സ്, ശ്രീലങ്കയിൽ നിന്ന് ഓണേഷി ഡിലാഞ്ചി പെരേര, തായ്‌വാനിൽ നിന്ന് ടാങ് ലെ ഹ്സു, ഉസ്ബെക്കിസ്ഥാനിൽ നിന്ന് മദീന ഉമറോവ എന്നിവരാണ്   മത്സരാർത്ഥികൾ.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.