ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

ഓൺലൈൻ  മാദ്ധ്യമങ്ങൾക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഫെഫ്കയ്ക്ക് കത്ത് നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. അഭിനേതാക്കളോട് മോശമായ രീതിയിൽ അവതാരകർ ചോദ്യങ്ങൾ ചോദിക്കുന്നുവെന്നും കത്തിൽ ആരോപണം ഉണ്ട്. നടൻ സിദ്ദിഖിന്റെ മകന്റെ മരണത്തിൽ ഓൺലൈൻ മാധ്യമങ്ങൾ നൽകിയ വാർത്തകളും മാധ്യമ പ്രവർത്തകരുടെ പെരുമാറ്റവും ആണ് കത്തിന് ആധാരം. മരണസ്ഥലത്ത് പോലും ക്യാമറകളുമായി മാധ്യമങ്ങൾ പിന്തുടരുകയാണെന്ന് കത്തിൽ പറയുന്നു. ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയും കത്തിൽ പറയുന്നുണ്ട്. ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് എന്നിവ ഹാജരാക്കിയവർക്ക് മാത്രമേ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ ഷൂട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. നാളെ ചേരുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.