പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശ്ശനവുമായി ബിജെപി നേതാവ് വി മുരളീധരൻ

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശ്ശനവുമായി ബിജെപി നേതാവ് വി മുരളീധരൻ

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശ്ശനവുമായി ബിജെപി നേതാവും മുൻകേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ. രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം അസത്യങ്ങൾ പ്രചരിപ്പിക്കുന്നതാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചട്ടങ്ങൾ ലംഘച്ചതായിരുന്നുവെന്നും നന്ദി പ്രമേയചർച്ചയിൽ രാഷ്ട്രപതിക്കുള്ള നന്ദി അറിയിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു. ഇത്രയുംതെറ്റിദ്ധാരണാജനകമായിട്ടുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പ്രസംഗം ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ഒരു നേതാവും നടത്തിയിട്ടുണ്ടാവില്ല. ഹിന്ദു സമൂഹം വെറുപ്പിന്റെയും ഹിംസയുടെയും അസത്യത്തിന്റെയും വക്താക്കൾ ആണെന്ന് ആക്ഷേപമാണ് രാഹുൽഗാന്ധി നടത്തിയത്. ഈ പരാമർശങ്ങൾ പിൻവലിച്ച് രാഹുൽ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു. ഈ പ്രസംഗം നടക്കുമ്പോൾ കേരളത്തിൽ എംപിമാർ കയ്യടിച്ചത് കേരളത്തിന് നാണക്കേടാണ്. കേരളത്തിലെ ഹിന്ദുക്കളുടെ വോട്ടുകൾ ലഭിച്ചത് കൊണ്ടാണ് കേരളത്തിൽ എംപിമാർ ജയിച്ചത്. അത് നിങ്ങൾ മറന്നു പോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.