മാന്നാർ കേസിൽ നിർണ്ണായക വിവരങ്ങൾ നൽകിയത് അനിലിന്റെ ബന്ധു സുരേഷ്

മാന്നാർ  കേസിൽ  നിർണ്ണായക വിവരങ്ങൾ  നൽകിയത് അനിലിന്റെ  ബന്ധു സുരേഷ്

മാന്നാർ കൊലക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അനിലിന്റെ ബന്ധു സുരേഷ്. മൃതദേഹം മറവുചെയ്യാനായി അനിൽ വിളിച്ചതിനെ തുടർന്നാണ് സ്ഥലത്ത് എത്തിയതെന്നാണ് സുരേഷ് പറയുന്നത്. എന്നാൽ ഭയന്ന് തിരികെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും സുരേഷ് പോലീസിനോട് പറഞ്ഞു. കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിൻ്റെ ആവശ്യം. എന്നാൽ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് താൻ മടങ്ങി. മറ്റുള്ളവര്‍ ചേര്‍ന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനിൽകുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും അനിൽകുമാറിന്റെ ബന്ധുവായ സുരേഷ് പറഞ്ഞു. കേസിൽ പരാതിക്കാരനും സുരേഷാണ്.

അതേസമയം നടന്ന സംഭവങ്ങൾ ഒന്നും അറിയില്ലെന്നും കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞപ്പോൾ വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചുവെന്നും അനിലിന്റെ അച്ഛൻ തങ്കച്ചൻ പറഞ്ഞു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിൽ. കല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഒന്നര വർഷം കഴിഞ്ഞാണ് അനിൽ നാട്ടിൽ എത്തിയത്. വീട്ടിൽ നിന്ന് പോയ ശേഷം കല തിരിച്ചു വന്നിട്ടില്ല. അനിൽ കൊലപാതകം ചെയ്തെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.