അഫ്ഗാന് തീവ്രവാദികള്‍ക്ക് റഷ്യയിൽ സ്ഥാനമില്ല എന്ന നിലപാട് വീണ്ടും വ്യക്തമാക്കി പുടിന്
![അഫ്ഗാന് തീവ്രവാദികള്‍ക്ക് റഷ്യയിൽ സ്ഥാനമില്ല എന്ന നിലപാട് വീണ്ടും വ്യക്തമാക്കി പുടിന് അഫ്ഗാന് തീവ്രവാദികള്‍ക്ക് റഷ്യയിൽ സ്ഥാനമില്ല എന്ന നിലപാട് വീണ്ടും വ്യക്തമാക്കി പുടിന്](https://uniquetimes.in/wp-content/uploads/2021/08/download-2-5.jpg)
താലിബാന് ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം വളരെയധികം ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇങ്ങനെ പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും അമേരിക്കയിലേക്കും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് പോകുന്നത്. പക്ഷെ വിസ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഇത്തരക്കാരെ തങ്ങളുടെ രാജ്യങ്ങളിലേക്കു പ്രവേശിപ്പിക്കുവാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറല്ല. വിസ ഇല്ലാത്ത അഫ്ഗാന് അഭയാത്ഥികളെ തൽക്കാലം അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ഈ നടപടി തങ്ങള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright