കെ എസ് ആര് ടി സി ഇനി ജില്ലയില്‍ ഒരു ഡിപ്പോ മാത്രം
![കെ എസ് ആര് ടി സി ഇനി ജില്ലയില്‍ ഒരു ഡിപ്പോ മാത്രം കെ എസ് ആര് ടി സി ഇനി ജില്ലയില്‍ ഒരു ഡിപ്പോ മാത്രം](https://uniquetimes.in/wp-content/uploads/2022/02/KSRTC_EPS-744x370.jpg)
ഒരു ജില്ലയില്‍ ഒരു ഡിപ്പോ മാത്രം മതിയെന്ന പദ്ധതിയുമായി കെ എസ് ആര് ടി സി. ബസ്സുകള്‍ കോമണ്‍ പൂളില്‍നിന്നും(ഡിസിപി) അനുവദിക്കും. ഡിപ്പോകളിലെ നിലവിലുള്ള അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് വര്‍ക്ക്സ് മാനേജര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന് മാസ്റ്റര്‍ എന്നീ തസ്തികകള്‍ ഇല്ലാതാകും. ജില്ലയില്‍ ഒരു ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മാത്രമായിരിക്കും. കോമണ്‍ പൂളില്‍നിന്നും എല്ലാ സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യും. ആവശ്യം വേണ്ട മെക്കാനിക്കല്‍ ജോലികള്‍ ഡിപ്പോയില്‍ ഉണ്ടാവും. ബാക്കി ജോലികള്‍ ഡിസിപിയില്‍ നടത്തും.
മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടേയും എണ്ണം കുറയ്ക്കും. എസ് ബി ഐ പോലുള്ള ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ 20000 വരെ അകൗണ്ട് കൈകാര്യം ചെയ്യാന്‍ 20 പേര് മാത്രമേയുള്ളൂ എന്നതാണ് ഇതിന് കാരണമായി പറയുന്നത്. 45 വയസിനുമുകളില്‍ ഉള്ള ഉന്നത ഉദ്യോഗസ്ഥരെ വി ആര് എസ്സ് നല്കി വിരമിക്കാനും പ്രേരിപ്പിക്കും. ഇതുമൂലം കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാവുന്നതായി പറയുന്നു.
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona