യുക്രൈയിനില്‍ നിന്നും എത്തുന്ന ഇന്ത്യക്കാരുടെ യാത്രാചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും
യുക്രൈയിനില്‍ നിന്നെത്തുന്ന വിദ്യാര്ഥികളുള്പ്പടെയുളള ഇന്ത്യക്കാരുടെ യാത്രാചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ഇന്ത്യക്കാരായ 1000 വിദ്യാര്‍ഥികളെ ഇന്ന് ഒഴിപ്പിക്കുമെന്നാണ് സൂചന. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി വഴി രക്ഷപെടുത്താനാണ് ശ്രമം. വിദ്യാര്‍ഥികളെ നാല് രാജ്യങ്ങള്‍ വഴി പുറത്തെത്തിക്കാനാണ് പദ്ധതി. റൊമാനിയ, ഹംഗറി അതിര്‍ത്തിയിലേക്ക് നീങ്ങാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വാഹനത്തില്‍ ഇന്ത്യന്‍ പതാക കെട്ടണമെന്നും, ആവശ്യചെലവിന് യു. എസ് ഡോളര്‍ കൈയില്‍ കരുതണമെന്നും നിര്‍ദ്ദേശമുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona