മണപ്പുറം ഫിനാൻസ് വി.പി.എൻ ഐ ബി ഇ അവാർഡുകൾ സമ്മാനിച്ചു
![മണപ്പുറം ഫിനാൻസ് വി.പി.എൻ ഐ ബി ഇ അവാർഡുകൾ സമ്മാനിച്ചു മണപ്പുറം ഫിനാൻസ് വി.പി.എൻ ഐ ബി ഇ അവാർഡുകൾ സമ്മാനിച്ചു](https://uniquetimes.in/wp-content/uploads/2024/06/2-6.jpg)
സിനിമ, ബിസിനസ്സ്, മീഡിയ എന്നീ മേഖലകളിൽ ശ്രദ്ധേയരായവരെ ആദരിക്കുന്നതിനായി മണപ്പുറം ഫിനാൻസിന്റെ സഹകരണത്തോടുകൂടി പെഗാസസ് ഗ്രൂപ്പ് ഏർപ്പെടുത്തിയിട്ടുള്ള വി.പി.എൻ ഐ ബി ഇ (എഫ് എം ബി അവാർഡുകൾ ) അവാർഡുകൾ സമ്മാനിച്ചു . ചലച്ചിത്രമേഖയിലെ മികവിന് ശ്രീ. ബാലചന്ദ്രമേനോന് ഫിലിംഐകോണിക് ലെഗസി അവാർഡും, മാധ്യമരംഗത്തെ മികവിന് ശ്രീ.ജോണി ലൂക്കോസിന് മീഡിയ എക്സലെൻസ് അവാർഡും, ശ്രീ. ഗോകുലം ഗോപാലന് ബിസിനസ് വിഷനറി അവാർഡും എന്നിവരാണ് പുരസ്കാര ജേതാക്കൾ. ഓരോ മേഖലയിലേയും മികവിന് ഓരോരുത്തർക്കാണ് പുരസ്കാരം സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം ഡി ആൻഡ് സി ഇ ഒ ശ്രീ. വി. പി. നന്ദകുമാർ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. പെഗാസസ് ചെയർമാൻ അജിത് രവി ചടങ്ങിൽ സന്നിഹിതനായിരുന്നു.